സൗത്ത് ഇന്ത്യന്‍ സിനിമ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ഉലക നായകന്‍ കമല്‍ഹാസന്‍ നായകനായി എത്തുന്ന വിക്രം. കമല്‍ നാല് വര്‍ഷങ്ങള്‍ ശേഷം അഭിനയിക്കുന്ന ചിത്രം എന്നതിന് ഒപ്പം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും സിനിമയ്ക്ക് വേണ്ടി വന്‍ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഫഹദ് ഫാസില്‍, വിജയ് സേതുപതി, കാളിദാസ് ജയറാം, ശിവാനി നാരായണ്‍, മൈന നന്ദിന്, വിജെ മഹേശ്വരി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവ് കൂടി ചിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്. മലയാള നടനായ ചെമ്പന്‍ വിനോദ് ജോസാണ് ചിത്രത്തില്‍ ജോയിന്‍ ചെയ്തത്. നടനെ കൂടാതെ എഴുത്തുകാരന്‍, നിര്‍മ്മാതാവ് എന്നീ നിലയിലും കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് ചെമ്പന്‍ വിനോദ്.
അതേസമയം ചിത്രത്തിന്റെ താരനിര കണ്ട് വന്‍ ത്രില്ലടിച്ചു നില്‍ക്കുകയാണ് ആരാധകര്‍, കമല്‍ ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി, കാളിദാസ് ജയറാം തുടങ്ങി ദേശീയ അവാര്‍ഡ് ജേതാക്കളുടെ വന്‍ നിരയാണ് സിനിമയില്‍ ഒരുങ്ങുന്നത്.
രാജ് കമല്‍ ഫിംലിമ്‌സിന്റെ ബാനറില്‍ കമല്‍ ഹാസന്‍ നിര്‍മ്മിക്കുന്ന ചിത്രം 2022 ല്‍ തീയറ്ററില്‍ എത്തുമെന്നാണ് പ്രതീക്ഷ.