ഇളയ ദളപതി എന്നാണ് വിജയിയെ ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്നത്. വിജയ് ചിത്രങ്ങള്‍ക്കായി ആരാധകര്‍ എന്നും വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. നെല്‍സണ്‍ ദിലീപ് കുമാറിന്റെ ചിത്രമായ ബീസ്റ്റാണ് വിജയിയുടെ പുതിയ ചിത്രം. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഇളയ ദളപതിയുടെ 65-ാം ചിത്രമാണ് ഇത്. ചിത്രത്തില്‍ നായികയായി എത്തുന്നത് പൂജ ഹെഡ്ജാണ്.
ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടയില്‍ ഇളയ ദളപതി വിജയിയുടെ 66-ാം ചിത്രവും പ്രഖ്യാപിച്ചിരുന്നു. വംശി പൈഡിപ്പിള്ളിയാണ് വിജയിയുടെ 66-ാം ചിത്രം സംവിധാനം ചെയ്യുക. തെലുങ്ക് പ്രൊഡ്യൂസര്‍ ദില്‍ രാജുവാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
ചിത്രത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ചിത്രത്തിലെ നായിക റോളിലേക്ക് നിരവധി നടിമാരുടെ പേരുകള്‍ ഉയര്‍ന്ന് കേട്ടിരുന്നു. കീര്‍ത്തി സുരേഷ് , രശ്മിക മന്ദാന, കിയാര അദ്വാനി എന്നീ നടിമാരുടെ പേരുകളാണ് ഉയര്‍ന്ന് കേട്ടത്.
ഇളയ ദളപതിയുടെ 66-ല്‍ നായികയാകുന്നത് കിയാരയാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രവുമായി ബന്ധപ്പെട്ട് കിയാരയുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ചര്‍ച്ച നടത്തിയെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
നിലവില്‍ ശങ്കറിന്റെ തെലുങ്ക് ചിത്രത്തിലാണ് കിയാര അഭിനയിക്കുന്നത്. ആര്‍സി 15 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രാം ചരണാണ്. ജയറാമും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.
വിജയി66 ല്‍ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവിന്റെ മകള്‍ സിതാരയും പ്രകാശ് രാജും അഭിനയിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.