കത്രീനയുടെയും വിക്കി കൗശലിന്റെയും വിവാഹം നടക്കുന്നത് എവിടെയെന്ന് അറിയാമോ; വിവാഹ തീയതിയും പുറത്ത്

ബോളിവുഡിലെ ചൂടുള്ള വാര്‍ത്തയാണ് നടന്‍ വിക്കി കൗശലിന്റെയും നടി കത്രീന കൈഫിന്റെയും വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍. ഇരുവരുടെയും എന്‍ഗേജ്‌മെന്റ് കഴിഞ്ഞുവെന്നും വിവാഹം ഉടനെ ഉണ്ടാകുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ഇപ്പോള്‍ വിവാഹ നടക്കുന്നത് എവിടെയെന്ന് വ്യക്തമായിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വിക്കിയും കത്രീനയും രാജസ്ഥാനിലെ സിക്‌സ് സെന്‍സ് ഫോര്‍ട്ട് ബാര്‍വാര എന്ന റിസോര്‍ട്ടില്‍ വച്ച് വിവാഹിതരാകും എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡിസംബര്‍ ആദ്യ വാരം വിവാഹം ഉണ്ടാകുമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹ ഒരുക്കങ്ങളും വിവാഹ വസ്ത്രങ്ങളും എല്ലാം എടുത്തുവെന്ന് കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ വിവാഹ തീയതിയും സ്ഥലവും എവിടെയാണെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുകയാണ്.

എന്തായാലും തങ്ങളുടെ പ്രിയ താരങ്ങളുടെ വിവാഹം ഉടനെ ഉണ്ടാകുമെന്ന വാര്‍ത്ത ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. അതേസമയം വിക്കി കൗശല്‍ നായകനായി എത്തിയ സര്‍ദ്ദാര്‍ ഉദ്ദം മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.