മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിയാണ് വാണി വിശ്വനാഥ്. ഒരു കാലത്ത് മലയാളികളുടെ ലേഡി സൂപ്പര്‍ സ്റ്റാറായിരുന്നു വാണി വിശ്വനാഥ്. വാണിയുടെ ആക്ഷന്‍ രംഗങ്ങള്‍ക്ക് ആരാധകര്‍ ഏറേയായിരുന്നു. കുറേ നാളുകളായി സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുന്ന താരത്തിന്റെ തിരിച്ചു വരവിനായി ആരാധകര്‍ ഏറേ ആകാംക്ഷയോടെയാണ് കാത്തിരുന്നത്.
എന്നാല്‍ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ എത്തുന്നത്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ക്യാമറയ്ക്കു മുന്നിലേക്ക് എത്തുകയാണ് മലയാളികളുടെ പ്രിയതാരം വാണി വിശ്വനാഥ്. ഭര്‍ത്താവ് ബാബു രാജ് നായകനായി എത്തുന്ന ചിത്രത്തിലൂടെയാണ് വാണി തിരിച്ചേത്തുന്നത്.
ബാബു രാജിന്റെ നായികയായിട്ടാണ് വാണി എത്തുന്നത്. ഭര്‍ത്താവും ഭാര്യയും നായിക നായകനായി എത്തുന്നു എന്ന അപൂര്‍വ്വ പ്രത്യേകത ചിത്രത്തിനുണ്ട്. നവാഗതനായ ജിതിന്‍ ജിത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ദ് ക്രിമിനല്‍ ലോയര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ക്രൈം ത്രില്ലറായിരിക്കും ചിത്രം.
ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് തിരുവനന്തപുരത്ത് നടന്നു. ഒരു നല്ല കഥാപാത്രത്തിലൂടെ വീണ്ടും പ്രേക്ഷകര്‍ക്കു മുന്നിലേക്കെത്താന് ഏറെ സന്തോഷമുണ്ടെന്ന് ടൈറ്റില്‍ ലോഞ്ച് ചടങ്ങിനിടെ വാണി വിശ്വനാഥ് പറഞ്ഞു.
ചിത്രത്തിന്റെ തിരക്കഥ ഉമേഷ് എസ് മോഹന് ആണ്. തേര്‍ഡ് ഐ മീഡിയ മേക്കേഴ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രിയതാരത്തിന്റെ ശക്തമായ തിരിച്ചുവരവായിരിക്കും ചിത്രം എന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്.
Leave a Reply