മോഹന്‍ലാല്‍ ചോദിച്ചിട്ടു പോലും കൊടുക്കാത്ത തന്റെ മണം വില്‍പ്പനയ്ക്ക് വച്ച് ഊര്‍മിള ഉണ്ണി; പുതിയ സംരംഭത്തിന് പിന്തുണയുമായി ആരാധകര്‍

ബിഗ് സ്‌ക്രീന്‍ പ്രേക്ഷകരുടെയും മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഊര്‍മിള ഉണ്ണി. നിരവധി സിനിമകളിലും സീരിയലുകളിലുമാണ് താരം അഭിനയിച്ചിട്ടുള്ളത്. അഭിനയം കൂടാതെ നൃത്തം, പെയിന്റിങ്, എഴുത്ത് എന്നീ മേഖലകളിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്.

താരം ഇപ്പോള്‍ പുതിയ ഒരു മേഖലയിലേക്ക് കൂടി കാലെടുത്ത് വച്ചിരിക്കുകയാണ്. പെര്‍ഫ്യൂം നിര്‍മ്മാണ മേഖലയിലേക്കാണ് താരം കാലെടുത്ത് വച്ചിരിക്കുന്നത്. ഊര്‍മ്മിളാ ഉണ്ണീസ് വശ്യ ഗന്ധി’ എന്ന പെര്‍ഫ്യൂം ബ്രാന്‍ഡാണ് താരത്തിന്റെ പുതിയ സംരംഭം.

തന്റെ ജീവിതാഭിലാഷമായിരുന്നു ഈ പ്രൊഡക്ട് എന്നാണ് ഊര്‍മിള പറയുന്നത്. ആവശ്യക്കാര്‍ തന്നെ സമീപിച്ചാല്‍ ലഭ്യമാക്കുന്ന തരത്തിലാണ് പ്രവര്‍ത്തനമെന്നും നടി പറയുന്നു. അടുത്ത ആഴ്ച മുതല്‍ വിതരണം ആരംഭിക്കുമെന്നും ഊര്‍മിള ഉണ്ണി പറയുന്നു.

URMILA UNNI

ഇതിനോടകം കുറേയധികം ഓര്‍ഡര്‍ വന്നു കഴിഞ്ഞു. ഒരു കമ്പനിയുമായി സഹകരിച്ചാണ് നിര്‍മാണമെന്നും- ഊര്‍മിള ഉണ്ണി പറഞ്ഞു. തന്റെ മണമാണ് പെര്‍ഫ്യൂമെന്നാണ് താരം പറയുന്നത്. അമ്മ പകര്‍ന്നു തന്ന സുഗന്ധക്കൂട്ട്. സിനിമയിലും സീരിയലിലുമൊക്കെ ഊര്‍മിളച്ചേച്ചിയുടെ മണം എന്നാണ് പറയുക.

മോഹന്‍ലാലും സുരേഷ് ഗോപിയുമൊക്കെ ഇതിനെക്കുറിച്ച് ചോദിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഇതിന്റെ രഹസ്യം പറഞ്ഞു കൊടുത്തിട്ടില്ല. ഇപ്പോള്‍ അതിന്റെ പകര്‍പ്പ് തയാറാക്കിയാണ് ഊര്‍മ്മിളാ ഉണ്ണീസ് ‘വശ്യ ഗന്ധി’ എന്ന പേരില്‍ വിപണിയിലെത്തിക്കുന്നതെന്നും നടി പറയുന്നു.

എന്റെ അമ്മ മനോരമ തമ്പുരാട്ടിയാണ് ഈ കൂട്ട് ഉണ്ടാക്കിത്തന്നതെന്നും നടി പറയുന്നു. അതേസമയം മലയാളത്തില്‍ ആദ്യമായാണ് ഒരു സിനിമാ താരത്തിന്റെ പേരില്‍ പെര്‍ഫ്യൂം വരുന്നത്. അമിതാഭ് ബച്ചന്റെ പേരിലാണ് ഇന്ത്യയില്‍ പെര്‍ഫ്യൂമുള്ളത്.

urmila unni