രജനികാന്ത് ആരാധകര്‍ വന്‍പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അണ്ണാത്തെ. ദീപാവലി റിലീസായി പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിരുത്തൈ ശിവയാണ്. ചിത്രത്തിലെ ടീസര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് ഇറങ്ങിയത്.
രജനി ആരാധകര്‍ ടീസര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. രജനി ആരാധകരെ സന്തോഷിപ്പിക്കുന്ന എല്ലാം ടീസറിലുണ്ടായിരുന്നു. രജനി ആരാധകര്‍ക്ക് സന്തോഷം നല്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ നാളെ പുറത്തു വിടുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
ഒക്ടോബര്‍ 27ന് വൈകിട്ട് 6 മണിക്ക് ട്രെയിലര്‍ പുറത്തിറങ്ങുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ടിവിയാണ് ഇക്കാര്യം അറിയിച്ചത്. ഈ വാര്‍ത്ത ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
ചിത്രത്തില്‍ നയന്‍ താരയാണ് രജനി കാന്തിന്റെ നായികയായി എത്തുന്നത്. മീന, ഖുശ്ബു, കീര്‍ത്തി സുരേഷ്, സൂരി, പ്രകാശ് രാജ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സണ്‍ പിക്ചേഴ്സ് ആണ്. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡി ഇമ്മന്‍ ആണ്. വിവേക ആണ് ഗാനരചന. വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹകന്‍.