സൗത്ത് ഇന്ത്യന്‍ താരം സ്റ്റൈല്‍ മന്നന്‍ രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറച്ച് നേരം മുന്നേയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിവിധ ടെസ്റ്റുകള്‍ നടത്താന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിസല്‍ട്ടുകള്‍ക്കായി കാത്തിരിക്കുകയാണ്.
അതേസമയം ഇത് മാസാമാസമുള്ള ചെക്കപ്പ് ആണെന്നാണ് രജനികാന്തിന്റെ ഭാര്യ ലത രജനികാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്. ചെന്നൈ കാവേരി ആശുപത്രിയിലാണ് രജനി ഇപ്പോഴുള്ളത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ദാദ സാഹേബ് അവാര്‍ഡ് സ്വീകരിച്ചതിന് ശേഷം കഴിഞ്ഞ ദിവസമാണ് രജനി ഡല്‍ഹിയില്‍ നിന്ന് ചെന്നൈയില്‍ തിരികേ എത്തിയത്. അതേസമയം സ്‌റ്റൈല്‍ മന്നന്‍ നായകനായി എത്തുന്ന അണ്ണാത്തെ ദീപാവലി റിലീസായി ഉടന്‍ തീയറ്ററില്‍ എത്തും. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
വന്‍ സ്വീകാര്യതയായിരുന്നു ട്രെയിലറിന് കിട്ടിയത്. രജനി- സിരുത്തൈ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി വന്‍ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.