മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും സജീവമായ നടിയാണ് സോന നായര്‍. നിരവധി ടെലിവിഷന്‍ പരമ്പരകളിലും സിനിമയിലുമാണ് താരം അഭിനയിച്ചിട്ടുള്ളത്. മലയാളം കൂടാതെ തമിഴ്,തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.സിനിമയില്‍ സജീവമാണെങ്കിലും താരത്തിന്റെ പേഴ്‌സണല്‍ ലൈഫ് ആരാധകര്‍ക്ക് അറിയില്ല.
സോന ഡിവോഴ്‌സിയാണോ എന്നോ ഭര്‍ത്താവ് ഉണ്ടോ എന്നോ ആരാധകര്‍ക്ക് അറിയില്ല. നിരവധി ആരാധകരാണ് ഈ ചോദ്യം താരത്തിനോട് ഉന്നയിക്കാറുള്ളത്. ഇത്തരം ചോദ്യങ്ങളോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് ഇപ്പോള്‍ താരം.ഛായാഗ്രാഹകന്‍ ഉദയന്‍ അമ്പാടിയാണ് തന്റെ ഭര്‍ത്താവ് എന്നാണ് നടി പറയുന്നത്. വിവാഹം കഴിഞ്ഞിട്ട് ഇരുപത്തിയഞ്ചു വര്‍ഷം പൂര്‍ത്തിയാക്കി എന്നും താരം പറയുന്നു.
ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. ലവ് കം അറേഞ്ച്ഡ് ആയിരുന്നു ഞങ്ങളുടെ വിവാഹം. 1996-ലായിരുന്നു വിവാഹം. ഒരു ഷോര്‍ട്ട് മൂവി ചെയ്യാന്‍ പോയപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി ഞാന്‍ കാണുന്നത്. ഒരേ സമയം ഞങ്ങള്‍ രണ്ടുപേരും കണ്ണുകള്‍ കൊണ്ട് പ്രോപ്പോസ് ചെയ്തവരാണ്.
വിവാഹം കഴിഞ്ഞിട്ട് ഇരുപത്തിയഞ്ചു വര്‍ഷം പൂര്‍ത്തിയാക്കി. സില്‍വര്‍ ജൂബിലിയൊക്കെ അടിച്ചു പൊളിച്ചു. അദ്ദേഹമാണ് എന്റെ ക്രൈം പാര്‍ട്ണര്‍ എന്നും താരം പറഞ്ഞു. ഈ ഒരു 25 വര്‍ഷം എന്നെ പുഷ് ചെയ്തു ജോലിക്ക് വേണ്ടി പറഞ്ഞു വിടുന്നത് അദ്ദേഹമാണ്.
അടുക്കളയില്‍ നില്‍ക്കേണ്ട ആളല്ല എന്ന് പുള്ളി എപ്പോഴും പറയും. ക്യാമറയുടെ മുന്നില്‍ വരാന്‍ അദ്ദേഹത്തിന് ഒരു താല്പര്യവുമില്ല. അതാണ് അദ്ദേഹം വരാതെ ഇരിക്കുന്നത്. സോന ഡിവോഴ്‌സിയാണോ, ഭര്‍ത്താവിനെ കാണാറേ ഇല്ലല്ലോ എന്നു പലരും പറയാറുണ്ട്. ഇത് കണ്ടിട്ട് എവിടെ എങ്കിലും വരണം എന്ന് ഞാന്‍ അദ്ദേഹത്തോട് പറയാറുണ്ടെന്നും താരം പറഞ്ഞു.