മലയാളത്തിലെ ഏക്കാലത്തേയും മികച്ച നടിമാരില്‍ ഒരാളാണ് ശോഭന. ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെ അഭിനയം തുടങ്ങിയ ശോഭന മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗീഷ് ഭാഷകളിലും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
മലയാളത്തില്‍ 2020ല്‍ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് ശോഭന അവസാനമായി അഭിനയിച്ചത്.നിരവധി ആരാധകരാണ് ഇപ്പോഴും ശോഭനയ്ക്കുള്ളത്. നര്‍ത്തകി കൂടിയായ താരം നൃത്ത പരുപാടികളുമായി തിരക്കിലാണ്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് ശോഭന. ഇതിലൂടെ താരം തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ താരം ഇപ്പോള്‍ പങ്കുവച്ച പുതിയ പോസ്റ്റാണ് ആരാധകരുടെ ഇടയില്‍ ശ്രദ്ധ നേടുന്നത്. നിവിന്‍ പോളിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചാണ് ശോഭന രംഗത്ത് വന്നിരിക്കുന്നത്.
ചെന്നൈ എയര്‍പോര്‍ട്ടില്‍ വെച്ചാണ് ശോഭന അപ്രതീക്ഷിതമായി നിവിന്‍ പോളിയെ കണ്ടത്. എനിക്ക് ഒപ്പമുള്ള ആള് ആരാണെന്ന് പറയാമോ എന്ന് കുറിപ്പൊടെയാണ് ശോഭന ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒട്ടേറെ പേരാണ് ശോഭനയുടെ ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തുന്നത്.
ഗസ് ചെയ്യാന്‍ ഒരുപാട് ബുദ്ധിമുട്ടി ആരാണെന്ന് മനസ്സിലായില്ലല്ലോ എന്നാണ് ആരാധകരില്‍ ചിലര്‍ കുറിക്കുന്നത്. അതേസമയം റാം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കിലാണ് നിവിന്‍ പോളി. നിവിന്റെ പുതിയ ചിത്രം കനകം കാമിനി കലഹം ഉടനെ റിലീസിനെത്തും.