മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. പ്രായവ്യത്യാസമില്ലാതെ നിരവധി ആരാധകരാണ് പരമ്പരയ്ക്കുള്ളത്. ഒരു കൂട്ടുകുടുംബത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളാണ് പരമ്പര പറയുന്നത്.
യുവാക്കള്‍ വരെ പരമ്പരയുടെ ആരാധകരാണ്. പരമ്പരയില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്കും ആരാധകരുണ്ട്. പരമ്പരയില്‍ അഭിനയിക്കുന്ന ഓരോ താരങ്ങളും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. സാന്ത്വനത്തില്‍ അപ്പുചേച്ചിയായെത്തുന്ന രക്ഷാ രാജും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
താരം ഇതിലൂടെ പങ്കുവയ്ക്കുന്ന വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അത്തരത്തില്‍ താരം ഇപ്പോള്‍ പങ്കുവച്ച പുതിയ വിശേഷമാണ് ആരാധകരുടെ ഇടയില്‍ ശ്രദ്ധ നേടുന്നത്. സിനിമയില്‍ സജീവമാകുന്നതിന്റെ സൂചനയാണ് താരം നല്‍കുന്നത്.
സിനിമ താരങ്ങള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. നടന്മാരായ ശ്രീനാഥ് ഭാസി, ചന്തുനാഥ്, നടി അദിതി രവി, കോറിയോഗ്രാഫര്‍ പ്രസന്ന മാസ്റ്റര്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് രക്ഷ പങ്കുവെച്ചിരിക്കുന്നത്.
‘ഈ മനോഹരമായ സിനിമയില്‍ അഭിനയിക്കാനയതിലും ചന്തുനാഥിനോടൊപ്പം അഭിനയിക്കാനായതിലും സന്തോഷം’- എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം താരം കുറിച്ചത്. ഇന്‍സറ്റഗ്രാമിലൂടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്.
നവാഗതനായ മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ഖജുരാഹോ ഡ്രീംസ് എന്ന സിനിമയിലാണ് രക്ഷ രാജ് അഭിനയിക്കുന്നത്. അതേസമയം സിനിമയില്‍ സജീവമായാല്‍ സാന്ത്വനത്തില്‍ നിന്നും താരം പോകുമോ എന്നാണ് സാന്ത്വനം ആരാധകര്‍ സംശയിക്കുന്നത്.