തെന്നിന്ത്യയിലെ പ്രമുഖ നടിമാരില്‍ ഒരാളാണ് സാമന്ത. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ആരാധകരാണ് സാമന്തയ്ക്കുള്ളത്. തെലുങ്ക് താരം നാഗചൈതന്യയെയായിരുന്നു സാമന്ത വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും.
ആരാധകരുടെ പ്രിയ താരജോഡികളായ ഇരുവരെയും ചായ്സാം എന്നായിരുന്നു ആരാധകര്‍ സ്നേഹത്തോടെ വിളിച്ചിരുന്നത്. എന്നാല്‍ ആരാധകരെ സങ്കടത്തിലാഴ്ത്തുന്ന വാര്‍ത്തയായിരുന്നു അടുത്തിടെ പുറത്ത് വന്നത്. പ്രിയ താരങ്ങളായ സാമന്തയും നാഗചൈതന്യയും പിരിയുകയാണെന്ന വാര്‍ത്തയായിരുന്നു പുറത്ത് എത്തിയത്.
ഭാര്യഭര്‍തൃ ബന്ധം ഉപേക്ഷിച്ചെങ്കിലും സുഹൃത്തുക്കളായി തുടരുമെന്നായിരുന്നു ഇരുവരും അറിയിച്ചിരുന്നത്. വിവാഹ മോചനത്തിന് പിന്നാലെ സാമന്ത സോഷ്യല്‍ മീഡിയയില്‍ സജീവമാണെങ്കിലും വിവാഹ മോചനം താരത്തിനെ മാനസികമായി തളര്‍ത്തിയോ എന്നാണ് ആരാധകര്‍ സംശയിക്കുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ താരം ഇപ്പോള്‍ പങ്കുവച്ച കുറിപ്പാണ് ആരാധകരില്‍ ഈ സംശയം ഉയര്‍ത്തിയത്. വിവാഹത്തേക്കാള്‍ പ്രധാനം വിദ്യാഭ്യാസമാണെന്ന് ഓര്‍മ്മിപ്പിക്കുന്ന പോസ്റ്റാണ് സാമന്ത പങ്കുവച്ചത്. വിവാഹമല്ല വലുത് എന്നും വിദ്യാഭ്യാസമാണെന്നും സാമന്ത പറയുന്നു.
പെണ്മക്കളുടെ വിവാഹത്തിന് പണം സ്വരുക്കൂട്ടുന്നതിന് പകരം അതവരുടെ വിദ്യാഭ്യാസത്തിനായി വിനിയോഗിക്കൂ, അവളെ വിവാഹത്തിന് പ്രാപ്തയാക്കുന്നതിന് പകരം അവളെ അവള്‍ക്കു വേണ്ടി ജീവിക്കാന്‍ പ്രാപ്തയാക്കൂ,അവനവനെ സ്നേഹിക്കുവാനും ആത്മവിശ്വാസത്തോടെയിരിക്കാനും പെണ്മക്കളെ പഠിപ്പിക്കുന്നതിനൊപ്പം ആവശ്യമുള്ളയിടത്ത് പ്രതികരിക്കാനും അവരെ പ്രാപ്തമാക്കാനാണ് സാമന്ത പറയുന്നത്.
സാമന്തയുടെ ഈ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. വിവാഹ മോചനത്തിന് പിന്നാലെ വിവാഹത്തോട് തന്നെ സാമന്തയ്ക്ക് വെറുപ്പായി എന്നാണ് ആരാധകരുടെ കണ്ടെത്തല്‍.