മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിമാരില്‍ ഒരാളാണ് റിമ കല്ലിങ്കല്‍. ശ്യാമപ്രസാദ് ചിത്രമായ ഋതുവിലൂടെ അഭിനയം ആരംഭിച്ച താരം പിന്നീട് വളരെ പെട്ടെന്ന് മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റുകയായിരുന്നു.
പിന്നീട് തമിഴ്,ഹിന്ദി എന്നീ ഭാഷകളിലും താരം അഭിനയിച്ചു. നടിയെ കൂടാതെ നിര്‍മ്മാതാവ്, സംഭാഷണ രചന എന്നീ മേഖലകളിലും താരം കഴിവ് തെളിയിച്ചു. കൂടാതെ അവതാരികയായും താരം എത്തിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നടിയാണ് റിമ. ഇതിലൂടെ താരം തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ താരം പങ്കുവച്ച പുതിയ ചിത്രങ്ങള്‍ക്ക് വലിയ വിമര്‍ശനമാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.
‘ദുഃഖത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍’ എന്ന ടാഗ്ലൈനില് പങ്കുവച്ച ചിത്രങ്ങള്‍ക്കു നേരേയാണ് വിദ്വേഷം നിറഞ്ഞ കമന്റുകളുമായി ആളുകള്‍ എത്തിയത്. പുക വലിക്കുന്ന ചിത്രങ്ങളും നടി പങ്കുവച്ച ചിത്രങ്ങളില്‍ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് നടിയ്ക്ക് നേരെ വിമര്‍ശനം ഉയരുന്നത്.
നടി പുകവലിക്കുന്ന ചിത്രങ്ങള്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ളവരെ വഴിതെറ്റിക്കുമെന്നാണ് വിമര്‍ശനം.പുക വലിക്കുന്നതും വലിക്കാത്തതും വ്യക്തിപരമായ കാര്യമാണെന്നും പക്ഷേ സമൂഹം ഉറ്റുനോക്കുന്ന സെലിബ്രിറ്റികള്‍ ഇത്തരം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുമ്പോള്‍ അത് മറ്റുള്ളവര്‍ക്ക് അനുകരിക്കാന്‍ പ്രചോദനമാകുമെന്നുമാണ് വിമര്‍ശനം.
ഒന്നുകില്‍ നാടിനു എന്തേലും ഗുണം വേണം അല്ലേല്‍ വീടിന്,അതും അല്ലങ്കില്‍ ബാക്കി ഉള്ളവരെ നശിപ്പിക്കാതെ ഇരിക്കണം.ഓരോ പാഴുകള്,ഒരു ലോഡ് പുച്ഛം-എന്നാണ് മറ്റ് ചിലര്‍ പറയുന്നത്.
അതേസമയം റിമയെ പിന്തുണച്ച് റിമയുടെ ആരാധകരും ചിത്രത്തിന് താഴെ എത്തുന്നുണ്ട്. സിനിമയിലെ പുരുഷതാരങ്ങള്‍ പുക വലിക്കുമ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കുകയും സ്ത്രീകള്‍ ചെയ്യുമ്പോള്‍ അതെങ്ങനെ മോശമാകുന്നുവെന്നും ഇവര്‍ ചോദിക്കുന്നു.