ബോളിവുഡിലെ പ്രിയ താരജോഡികളാണ് രണ്‍വീര്‍ സിംങും ദീപിക പദുക്കോണും. നിരവധി ആരാധകരാണ് ഇരുവര്‍ക്കുമുള്ളത്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത രാം ലീല എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചതിലൂടെയാണ് രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും പ്രണയത്തിലായത്.
2018 ല്‍ ആണ് രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും വിവാഹിതരായത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി എന്നും ആരാധകരുടെ ഇടയില്‍ ശ്രദ്ധ നേടാറുണ്ട്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം തനിക്ക് ഒരു കുഞ്ഞ് വേണമെന്ന് തുറന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് രണ്‍വീര്‍ സിംഗ്.
ദ ബിഗ് പിക്ചര്‍ എന്ന ടെലിവിഷന്‍ ഷോയിലെ ക്വിസ് മത്സരത്തില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴായിരുന്നു രണ്‍വീറിന്റെ തുറന്ന് പറച്ചില്. ദീപിക പദുക്കോണില്‍ തനിയ്ക്ക് ഒരു പെണ് കുഞ്ഞ് വേണം, അമ്മ ദീപിക പദുക്കോണിനെ പോലെ തന്നെ സുന്ദരിയായിരിയ്ക്കുകയും വേണം എന്നാണ് രണ്‍വീര്‍ പറഞ്ഞത്. അടുത്ത രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ക്ക് ഒരു കുഞ്ഞ് ജനിയ്ക്കും എന്നും താരം പറഞ്ഞു.
”നിങ്ങള്‍ക്ക് അറിയാം ഞാന്‍ വിവാഹിതനാണ്. അടുത്ത രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു കുഞ്ഞിന്റെ അച്ഛനാകും. നിങ്ങളുടെ നത്തൂന്‍ (ദീപിക പദുക്കോണ്‍) ഒരു ക്യൂട്ട് ബേബിയാണ്. ഞാന്‍ അവളുടെ കുഞ്ഞുന്നാളിലുള്ള ഫോട്ടോകള്‍ നോക്കി എന്നും അവളോട് പറയും, ഇതുപോലെ ഒരു കുഞ്ഞ് വാവയെ എനിക്ക് തരൂ, അതോടെ എന്റെ ജീവിതം സെറ്റാകും എന്ന്” – രണ്‍വീര്‍ സിംഗ് പറഞ്ഞു.
അതേസമയം ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 83. പ്രശസ്ത ക്രിക്കറ്റര്‍ ആയ കപില്‍ ദേവിന്റെ ജീവിത കഥ പറയുന്ന ചിത്രത്തില്‍, കപില്‍ ദേവായി എത്തുന്നത് രണ്‍വീര്‍ സിംഗാണ്. ദീപിക പദുക്കോണാണ് അദ്ദേഹത്തിന്റെ ഭാര്യ റോമി ദേവ് ആയി എത്തുന്നത്. കബീര്‍ ഖാന് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 24 നാണ് തിയേറ്ററുകളില്‍ എത്തുന്നത്.