തമിഴിലെ മികച്ച നടന്മാരില് ഒരാളാണ് ധനുഷ്. ഓരോ സിനിമ പുറത്തിറങ്ങുമ്പോഴും ഇതാണ് ധനുഷിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ധനുഷിന്റെ പ്രകടനം. അടുത്തിടെ പുറത്തിറങ്ങിയ അസുരനിലും അത്തരത്തിലുള്ള പ്രകടനമായിരുന്നു ധനുഷിന്റെത്. അസുരന് എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനായി ധനുഷിനെ തിരഞ്ഞെടുത്തിരുന്നു.
ധനുഷ് ഇന്ന് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനുള്ള അവാര്‍ഡ് ഏറ്റുവാങ്ങിയിരുന്നു. ഭാര്യ പിതാവും തമിഴ് സൂപ്പര്‍ സ്റ്റാറുമായ രജനി കാന്തും ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങിയിരുന്നു. ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ് സ്വന്തമാക്കിയത് രജനിയായിരുന്നു.
രജനിക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് ധനുഷ് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ആരാധകരുടെ ഇടയില്‍ വൈറലായിരിക്കുന്നത്.
എന്റെ തലൈവര്‍ അഭിമാനകരമായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ അതേ വേദിയില്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടുക എന്നത് വിവരണാതീതമാണ് എന്നാണ് ധനുഷ് കുറിച്ചത്.
എനിക്ക് ഈ ബഹുമതി നല്കിയ ദേശീയ അവാര്‍ഡ് ജൂറിക്ക് നന്ദി. നിങ്ങളുടെ നിരന്തരമായ പിന്തുണയ്ക്ക് മാധ്യമങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നന്ദി എന്നാണ് രജനികാന്തിനൊപ്പം അവാര്‍ഡ് വാങ്ങി നില്ക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ച് ധനുഷ് കുറിച്ചത്.
സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ രജനി കുടുംബസമേതമായിരുന്നു എത്തിയത്.