സൗത്ത് ഇന്ത്യന്‍ ആരാധകരുടെ പ്രിയതാരമാണ് നിവേദിത തോമസ്. തമിഴ് സീരിയലിലൂടെ അഭിനയം ആരംഭിച്ച താരം പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളില്‍ അഭിനയിക്കുകയായിരുന്നു.
ജയറാം ചിത്രമായ വെറുതെയല്ല ഭാര്യ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയില്‍ തുടക്കം കുറിക്കുന്നത്. പിന്നീട് തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയായിരുന്നു. സഹതാരമായും നായികയായും താരം ശ്രദ്ധ നേടി.
തെലുങ്ക് ചിത്രം വക്കീല്‍ സാബാണ് താരത്തിന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഒരുപിടി ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്. രജനി ചിത്രം ദര്‍ബാറില്‍ അഭിനയിച്ചതോടെ താരത്തിന്റെ ആരാധകരുടെ എണ്ണം കുത്തനെ കൂടിയിരുന്നു.
താരത്തിന്റെ ആരാധകരെ സന്തോഷിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമാഞ്ചാരോ കീഴടക്കിയിരിക്കുകയാണ് നടി നിവേദ തോമസ്.
താരം തന്നെയാണ് ഈ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് നിവേദ ഈ സന്തോഷ വാര്‍ത്ത പുറത്ത് വിട്ടത്. കൊടുമുടിയുടെ ഉയരത്തില്‍ ഇന്ത്യയുടെ പതാക പുതച്ച് നില്ക്കുന്ന ചിത്രവും നിവേദ പുറത്തുവിട്ടു.
വടക്ക് കിഴക്കന്‍ ടാന്‍സാനിയയില്‍ സ്ഥിതി ചെയ്യുന്ന നിഷ്ക്രിയ അഗ്നിപര്‍വ്വതമാണ് കിളിമഞ്ചാരോ. ‘തിളങ്ങുന്ന മലനിര’ എന്നാണ് കിളിമഞ്ചാരോ എന്ന വാക്കിന്റെ അര്‍ത്ഥം. 5,895 മീറ്റര്‍ ഉയരമുള്ള ഉഹ്റു കൊടുമുടിയാണ് കിളിമഞ്ചാരോയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം.