ബോളിവുഡിലെ പ്രമുഖ നടന്മാരില്‍ ഒരാളാണ് വിക്കി കൗശല്‍.നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. വിക്കി കൗശല്‍ നായകനായ ചിത്രം സര്‍ദാര്‍ ഉദ്ധം എന്ന സിനിമ വളരെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് വിക്കി.
ഇതിലൂടെ താരം തന്റെ ഫോട്ടോകളും വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇത് ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. അത്തരത്തില്‍ താരം പങ്കുവച്ച പുതിയ പോസ്റ്റാണ് സൗത്ത് ഇന്ത്യന്‍ ആരാധകര്‍ ഏറ്റെടുത്തത്. ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്ക്കും കാമുകന്‍ വിഘ്‌നേഷ് ശിവനും അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് താരം.
നയന്‍താരയ്ക്കും കാമുകന്‍ വിഘ്‌നേഷ് ശിവനും ചേര്‍ന്ന് നിര്‍മ്മിച്ച കൂഴങ്കള്‍ എന്ന ചിത്രം ഓസ്‌കറിന് മത്സരിക്കാനുള്ള ഇന്ത്യന്‍ ചിത്രമായി ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇരുവരെയും പ്രശംസിച്ച് വിക്കി കൗശല്‍ എത്തിയത്.
വിഘ്‌നേശ് ശിവനും നയന്‍താരയ്ക്കും മറ്റ് പ്രവര്‍ത്തകര്‍ക്കും എല്ലാ വിധ അഭിനന്ദനങ്ങളും, പ്രശസ്തിയിലേക്ക് ഉയരട്ടെയന്നുമാണ് വിക്കി കൗശല്‍ ആശംസിച്ചിട്ടുള്ളത്. കൂഴങ്കള്‍ എന്ന തമിഴ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പി എസ് വിനോദ് രാജ് ആണ്. പി എസ് വിനോദ് രാജ് തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്.
വിക്കി കൗശല്‍ നായകനായ ചിത്രം സര്‍ദാര്‍ ഉദ്ധവും ഓസ്‌കറിനായി മത്സരിക്കാന്‍ വേണ്ടിയുള്ള ചുരുക്കപ്പെട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും അവസാനം കൂഴങ്കള്‍ ഇടംപിടിക്കുകയായിരുന്നു. മദ്യപാനാസക്തിയുള്ള ഗണപതിയുടെയും മകന് വേലുവിന്റെയും ജീവിതത്തിലേക്കാണ് കൂഴങ്കള്‍ ക്യാമറ തിരിക്കുന്നത്. വീടുവിട്ട് പോയ ഭാര്യയെ മടക്കിക്കൊണ്ടുവരാനായുള്ള യാത്രയിലാണ് ഗണപതിയും മകനും. മധുരയിലെ വരള്‍ച്ചയിലാണ്ട ഗ്രാമങ്ങളാണ് കഥാപരിസരം.