ലേഡി സൂപ്പര്‍ സ്റ്റാറിന്റെ ബോളിവുഡ് അരങ്ങേറ്റ വാര്‍ത്ത ആരാധകര്‍ ഇരുകൈയ്യും നീട്ടിയായിരുന്നു സ്വീകരിച്ചത്. ഷാരൂഖിന്റെ ഒപ്പം ലേഡി സൂപ്പര്‍ സ്റ്റാര്‍ ബോളിവുഡില്‍ അരങ്ങേറുമെന്നായിരുന്നു വാര്‍ത്തകള്‍. ആറ്റ്ലി-ഷാരൂഖ്-നയന്‍താര ചിത്രത്തിന് വേണ്ടി വന്‍ പ്രതീക്ഷയോടെയായിരുന്നു ആരാധകര്‍ കാത്തിരുന്നത്.
എന്നാല്‍ ഇതിനിടയില്‍ ഷാരൂഖാന്റെ മകന് ആര്യന് ഖാന് മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെ നയന്‍താര ചിത്രത്തില്‍ നിന്ന് പിന്മാറിയെന്ന തരത്തില്‍ പ്രചരണം നടന്നിരുന്നു.
നയന്‍താരയ്ക്ക് പകരമായി കീര്‍ത്തി സുരേഷ് ചിത്രത്തിലേക്ക് എത്തിയെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ വ്യാജമാണെന്നാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ടീം പറയുന്നത്. പിങ്ക് വില്ലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചിത്രത്തില്‍ നിന്നും നയന്‍താര പിന്മാറിയെന്ന വാര്‍ത്ത കേട്ട് ഞങ്ങള്‍ക്ക് ചിരി അടക്കാനായില്ല. അത് സത്യമല്ല എന്നാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ടീം പിങ്ക് വില്ലയോട് പറഞ്ഞത്.
രാജാ റാണി എന്ന തമിഴ് ചിത്രത്തിലൂടെയാണ് ആറ്റ്ലി തന്റെ സിനിമ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. പിന്നാലെ വിജയിയെ നായകനാക്കി മൂന്ന് ചിത്രങ്ങളാണ് ആറ്റ്ലി ഒരുക്കിയത്. ആറ്റ്ലിയുടെ അഞ്ചാമത്തെ ചിത്രമാണ് ബോളിവുഡിലേത്.