കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായ വിഷയങ്ങളില്‍ ഒന്നായിരുന്നു നടി മുക്ത മകളെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍. സ്റ്റാര്‍ മാജിക് എന്ന ഷോയ്ക്കിടെ മകളെ കുറിച്ച നടത്തിയ പരാമര്‍ശമായിരുന്നു മുക്തയ്ക്ക് വിമര്‍ശനം വരുത്തി വച്ചത്.
മകള്‍ മറ്റൊരു വീട്ടില്‍ ചെന്ന് കേറാന്‍ ഉള്ളതാണെന്നും അതുകൊണ്ട് പണികള്‍ പഠിച്ചിരിക്കണമെന്നുമായിരുന്നു മുക്ത പറഞ്ഞത്. ഇതിന് പിന്നാലെ മുക്തയ്ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. വല്ലവന്റെയും അടുക്കള പണി ചെയ്യാന്‍ വേണ്ടിയല്ല മകളെ ജോലികള്‍ പഠിപ്പിക്കേണ്ടത് സ്വയം പര്യാപ്തയാകാന്‍ വേണ്ടിയാണെന്നായിരുന്നു മുക്തയ്ക്ക് എതിരെയ ഉയര്‍ന്ന വിമര്‍ശനം.
നിരവധി പേര് മുക്തയ്ക്ക് എതിരെ തിരിഞ്ഞിരുന്നു. പിന്നാലെ മുക്തയും മറുപടിയുമായി രംഗത്ത് എത്തിയിരുന്നു. ലോകം എന്തം പറയട്ടെ അവള് എന്റെയാണ്. ഞാന്‍ പറഞ്ഞ ഒരു വാക്കില്‍ കേറി പിടിച്ചു അത് ഷെയര്‍ ചെയ്തു സമയം കളയാതെ, ഒരുപാട് പേര് നമ്മളെ വിട്ടു പോയി പിഞ്ചു കുഞ്ഞുങ്ങള്‍ അടക്കം, അവര്‍ക്കും ആ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കൂ എന്നായിരുന്നു വിവാദങ്ങള്‍ക്കു പിന്നാലെ മുക്ത പ്രതികരിച്ചത്.
പിന്നാലെ മുക്തയെ പിന്തുണച്ച് ഭര്‍ത്താവ് റിങ്കുവും എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിമര്‍ശകരോട് വീണ്ടും പ്രതികരിച്ച് എത്തിയിരിക്കുകയാണ് മുക്ത. ഇന്‍സ്റ്റഗ്രാം സ്റ്റാറസിലൂടെയാണ് മുക്തി വിമര്‍ശനങ്ങളോട് വീണ്ടും പ്രതികരിച്ചത്. കുക്കിങും ക്ലീനിങും മാത്രമല്ല ആ അഞ്ചു വയസ്സുകാരി വേദിയില്‍ പാട്ടുപാടിയതും നൃത്തം വച്ചതും അസ്സലായി ഇംഗ്ലീഷ് സംസാരിച്ചതും ഈ അമ്മ പഠിപ്പിച്ചതാണ്. ഈ ലോകം എന്തും പറയട്ടെ അവള് എന്റെയാണ് എന്നാണ് മകള്‍ക്ക് ഒപ്പം നില്ക്കുന്ന ചിത്രത്തിന് ഒപ്പം മുക്ത കുറിച്ചത്.
നടിയുടെ പോസ്റ്റിന് പിന്നാലെ നടിയ്ക്ക് കൈയ്യടിക്കുകയാണ് ആരാധകര്‍. എന്നാല്‍ നടിയുടെ പരാമര്‍ശത്തിലെ തെറ്റ് കണ്ടെത്താന്‍ മുക്തയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നാണ് വിമര്‍ശകര്‍ പറയുന്നത്.