മോഹന്‍ലാല്‍ ആരാധകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബി ഉണ്ണി കൃഷ്ണന് സംവിധാനം ചെയ്യുന്ന ആറാട്ട്. വില്ലന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ വച്ച് ഒരുക്കുന്ന ചിത്രത്തിന് വേണ്ടി വന്‍ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് റിലീസിനായി കാത്തിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ‘ആറാട്ട്’ ഫെബ്രുവരി 10ന് തിയറ്ററുകളില്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
തിയറ്ററുകളില്‍ പ്രേക്ഷകര്‍ക്ക് ആവേശത്തോടെ കാണാന്‍ കഴിയുന്ന എന്റര്ടെയ്നര് ചിത്രമായിരിക്കും ആറാട്ടെന്ന് സംവിധായകന് ബി. ഉണ്ണികൃഷ്ണനും ഉറപ്പുതരുന്നു. കോമഡിക്കു പ്രാധാന്യം നല്കി ഒരുക്കുന്ന സിനിമയില്‍ മികച്ച ആക്ഷന്‍ രംഗങ്ങളുമുണ്ട്. നെയ്യാറ്റിന്‍കര ഗോപന് എന്ന കഥാപാത്രമായാണ് ‘ആറാട്ടി’ല്‍ മോഹന്‍ലാല്‍ എത്തുന്നത്.
ചിത്രത്തിന് രചന നിര്‍വഹിച്ചിരിക്കുന്നത് ഉദയകൃഷ്ണയാണ്. ശ്രദ്ധ ശ്രീനാഥാണു നായിക. നെടുമുടി വേണു, സായ്കുമാര്, സിദ്ദിഖ്, വിജയരാഘവന്, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്, നന്ദു, ബിജു പപ്പന്, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രമായ രാജാവിന്റെ മകനിലെ റഫറന്‍സ് ആറാട്ട് സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൈ ഫോണ്‍ നമ്പര്‍ ഈസ് 2255” എന്ന ‘രാജാവിന്റെ മകനി’ലെ ഡയലോഗ് ഓര്‍മിപ്പിക്കും വിധം ചിത്രത്തില്‍ മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാറിന്റെ നമ്പറും 2255 എന്നാണ്. ഇത് ആരാധകരുടെ ശ്രദ്ധ നേടുന്നുണ്ട്.