ടോവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. മലയാളത്തിന്റെ സൂപ്പര്‍ ഹീറോയുടെ കഥ പറയുന്ന ചിത്രം റിലീസിന് എത്തുന്നത് നെറ്റ്ഫ്ളിക്സിലൂടെയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ ഇന്ന് പുറത്ത് വിട്ടിരുന്നു.
വന്‍ സ്വീകാര്യതയായിരുന്നു ചിത്രത്തിന്റെ ട്രെയിലറിന് കിട്ടിയത്. ട്രെയിലര്‍ പുറത്ത് വന്ന് 12 മണിക്കൂര്‍ കഴിയുമ്പോള്‍ ട്രെയിലര്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. 12 മണിക്കൂര്‍ കൊണ്ട് 5 മില്യണ്‍ ആളുകളാണ് ട്രെയിലര്‍ കണ്ടത്. ബോളിവുഡ് സിനിമകളുടെ ട്രെയിലറുകള്‍ക്കും മറ്റും ലഭിക്കുന്നതിനെക്കാള്‍ വലിയ സ്വീകാര്യതയാണ് മിന്നല്‍ മുരളിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഇതിനോടകം നാല് ലക്ഷത്തില്‍ അധികം പേരാണ് ട്രെയിലര്‍ ലൈക്ക് ചെയ്തിരിക്കുന്നത്. ട്രെയിലര്‍ വന്‍ ഹിറ്റായിരിക്കുകയാണ്. ട്രെയിലറിന് ആരാധകര്‍ നല്കുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ച് ടോവിനോയും ബേസില്‍ ജോസഫും എത്തിയിരുന്നു.
ജയ്സണ്‍ എന്ന യുവാവിന് മിന്നല്‍ ഏല്‍ക്കുന്നതും, തുടര്‍ന്ന് അയാള്‍ക്ക് സൂപ്പര്‍ പവര്‍ കിട്ടുന്നതുമാണ് ചിത്രത്തിന്റെ കഥ.ഗോദ, കുഞ്ഞിരാമായണം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നല്‍ മുരളി.
ജിഗര്‍ത്തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്, ഫെമിന ജോര്‍ജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുണ്‍ അനിരുദ്ധന്, ജസ്റ്റിന് മാത്യു എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍ഹിച്ചിരിക്കുന്നത്.
മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മാണം. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്. ചിത്രത്തിലെ രണ്ട് വമ്പന്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്യുന്നത് ബാറ്റ്മാന്, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്ളാഡ് റിംബര്‍ഗാണ്.