മലയാളത്തിലെ ജയപ്രീയ നായകനാണ് ദിലീപ്. ഒരുകാലത്തെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായിരുന്ന താരമായ ദിലീപിനെ ജനപ്രീയ നായകന് എന്നായിരുന്നു മലയാളി ആരാധകര്‍ വിളിച്ചിരുന്നത്. മിമിക്രി രംഗത്ത് നിന്ന് സിനിമയില്‍ എത്തിയ താരം പിന്നീട് മലയാള സിനിമയുടെ മുടി ചൂടാ മന്നനാവുകയായിരുന്നു.
എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയ ദിലീപ് പിന്നീട് മലയാള സിനിമയിലെ സൂപ്പര്‍ താരമായി മാറുകയായിരുന്നു. കൈനിറയേ ചിത്രങ്ങളുമായി നില്ക്കുന്ന മലയാളത്തിന്റെ ജനപ്രീയ നായകന് ഇന്ന് പിറന്നാളാണ്.
54-ാം പിറന്നാളാണിന്ന്. നിരവധി താരങ്ങളാണ് ദിലീപിന് പിറന്നാള്‍ ആശംസ നേര്‍ന്ന് എത്തിയത്. ദിലീപ് ആരാധകര്‍ തങ്ങളുടെ പ്രിയ താരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ്. ഇതിനിടയില്‍ മകള്‍ മീനാക്ഷിയുടെ പിറന്നാള്‍ ആശംസയാണ് ആരാധകരുടെ ഇടയില്‍ ശ്രദ്ധ നേടുന്നത്.
ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അച്ഛന് ദിലീപിന് മീനാക്ഷി പിറന്നാള്‍ ആശംസ നേര്‍ന്നത്. അച്ഛനൊപ്പമുള്ള തന്റെ കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ചായിരുന്നു ആശംസകള്‍ അറിയിച്ചത്.
‘ഹാപ്പി ബര്‍ത്ത് ഡേ അച്ഛാ, ഐ ലവ് യു’ ചിത്രത്തിന് അടിക്കുറിപ്പായി മീനാക്ഷി കുറിച്ചു. ദിലീപിന്റെ ആരാധകരും മീനാക്ഷിയുടെ സുഹൃത്തുക്കളുമടക്കം നിരവധിപേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നത്.
അതേസമയം നിരവധി സിനിമകളാണ് ദിലീപിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥന് എന്ന ചിത്രമാണ് ഇതില്‍ ആരാധകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രവും.