മെഗാസ്റ്റാര്‍ മമ്മൂട്ടി ഹംഗറിയിലേക്ക് പോയിരിക്കുകയാണ്. മമ്മൂട്ടിയും അഖില്‍ അക്കിനേനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏജന്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടിയാണ് മമ്മൂട്ടി ഹംഗറിയില്‍ എത്തിയത്. ഇൗ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഹംഗറിയില്‍ എത്തിയ മമ്മൂട്ടിയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു യൂത്തന്‍ യൂറോപ്പില്‍ കറങ്ങി നടക്കുന്നുവെന്ന കുറിപ്പൊടെയാണ് മമ്മൂട്ടി യൂറോപ്പിലെ തെരുവിലൂടെ നടക്കുന്ന വീഡിയോ വൈറലാകുന്നത്. മമ്മൂട്ടിയുടെ പിആര്‍ഒ റോബര്‍ട്ടാണ് മമ്മൂട്ടിയുടെ ദൃശ്യങ്ങള്‍ പങ്കുവച്ചത. യൂറോപ്പിലെ തെരുവിലൂടെ നടന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്ന മമ്മൂട്ടിയെ വീഡിയോയില്‍ കാണാം.
വീഡിയോ പങ്കുവച്ച് നിമിഷങ്ങള്‍ക്കകം ആരാധകരുടെ ഇടയില്‍ വീഡിയോ വൈറലായി കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയതോടെ ഇതാര ദുല്‍ഖറാണോ എന്നാണ് വീഡിയോ കണ്ട് ആരാധകര്‍ ചോദിക്കുന്നത്. സൈഡില്‍ നിന്ന് നോക്കുമ്പോള്‍ ശരിക്കും ദുല്‍ഖറിനെ പോലെ തന്നെയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
മമ്മൂട്ടിയും അഖില്‍ അക്കിനേനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏജന്റ് എന്ന ചിത്രത്തിന് വേണ്ടിയാണ് മമ്മൂട്ടി ഹംഗറിയില്‍ എത്തിയത്. ഹോളിവുഡ് ത്രില്ലര്‍ ബോണ്‍ സീരിസില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രത്തിന്റെ സംവിധായകന് സുരേന്ദര്‍ റെഡ്ഢിയാണ്.
ഏജന്റ് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അഞ്ചു ദിവസത്തെ ചിത്രീകരമാണത്തിനായിട്ടാണ് മമ്മൂക്ക ഹംഗറിയില്‍ എത്തിയത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ ഇന്ട്രോഡക്ഷന് സീനും ആദ്യ ഷെഡ്യുളും ആകും ഇവിടെ ചിത്രീകരിക്കുക. ഒരു പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തില്‍ എത്തുന്ന ഈ ചിത്രത്തില്‍ റെക്കോര്‍ഡ് പ്രതിഫലമാണ് മമ്മൂട്ടി വാങ്ങുന്നത്. മമ്മൂട്ടിയും അഖിനെനിയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ സാക്ഷി വിദ്യയാണ് നായിക.
ഏജന്റിന്റെ ഇന്ത്യയിലെ ചിത്രീകരണം കശ്മീര്‍, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലാകും. ചിത്രത്തിന്റെ ഛായാഗ്രഹണം രാകുല്‍ ഹെരിയന്‍. ഹിപ്ഹോപ്പ് തമിഴയാണ് സംഗീതം. എഡിറ്റിങ് നവീന്‍ നൂലി.