ബി ഉണ്ണികൃഷ്ണൻ – മമ്മൂട്ടി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു, തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണ, സിനിമയുടെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത്

വലിയൊരു കാലയളവിന് ശേഷം ബി ഉണ്ണികൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമയുടെ ടൈറ്റിലും ഫസ്റ്റിൽ പോസ്റ്ററും പുറത്തിറങ്ങി. ക്രിസ്റ്റഫർ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ഉദയകൃഷ്ണ ആണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. ആറാട്ട് എന്ന ചിത്രത്തിനുശേഷം ഉദയകൃഷ്ണ – ഡി ഉണ്ണികൃഷ്ണൻ ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിന് ഉണ്ട്. ആർ ഡി ഇലുമിനേഷൻസ് ബാനറിൽ ആണ് ചിത്രം ഒരുങ്ങുന്നത്.

mammootty b unnikrishnan new movie titled

ചിത്രത്തിൽ മൂന്ന് നായികമാർ ആണ് ഉള്ളത്. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് സിനിമയിലെ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി തമിഴ് സിനിമകളിൽ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചു ശ്രദ്ധിക്കപ്പെട്ട വിനയ് റായ് ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

ബയോഗ്രഫി ഓഫ് എ വിജിലൻ്റ് കോപ്പ് – ഇതാണ് സിനിമയുടെ ടാഗ് ലൈൻ. ഒരു പോലീസ് ഓഫീസറുടെ ജീവിതത്തിലൂടെയുള്ള യാത്രയായിരിക്കും ചിത്രത്തിന്റെ ഇതിവൃത്തം എന്നാണ് ടാഗ് ലൈൻ സൂചിപ്പിക്കുന്നത്. 2019 വർഷത്തിലാണ് ബി ഉണ്ണികൃഷ്ണനും മമ്മൂട്ടിയും അവസാനമായി ഒന്നിച്ചത്. പ്രമാണി എന്ന ചിത്രത്തിൽ ആയിരുന്നു ഇരുവരും അവസാനം പ്രത്യക്ഷപ്പെട്ടത്. ചിത്രം വളരെ വലിയ ഒരു വിജയം കൂടിയായിരുന്നു.

വലിയൊരു താരനിര തന്നെ ക്രിസ്റ്റഫറിൽ അണിനിരക്കുന്നുണ്ട്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, ജിനു എബ്രഹാം, സിദ്ദിഖ് എന്നിവരാണ് സിനിമയിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 35-ഓളം പുതുമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. എറണാകുളം, പൂയംകുട്ടി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഫൈസ് സിദ്ദിഖ് ആണ്. ഓപ്പറേഷൻ ജാവ എന്ന സിനിമയുടെ ചായഗ്രഹണവും ഇദ്ദേഹമായിരുന്നു നിർവഹിച്ചത്. ജസ്റ്റിൻ വർഗീസ് ആണ് സിനിമയുടെ സംഗീതം നിർവഹിക്കുന്നത്.