ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി സോമൻ അമ്പാട്ട് സംവിധാനം ചെയ്ത ‘അഞ്ചിൽ ഒരാൾ തസ്കരൻ’ എന്ന ചിത്രത്തിന് മികച്ച ഫാമിലി ത്രില്ലർ, മികച്ച പുതുമുഖ നായകൻ (സിദ്ധാർഥ് രാജൻ), മികച്ച പുതുമുഖ സംഗീതസംവിധായകൻ (അജയ് ജോസഫ്) തുടങ്ങി സത്യജിത് റേ ഗോൾഡൻ ആർക്കിന്റെ മൂന്ന് അവാർഡുകൾ ലഭിച്ചു. കുടുംബസദസ്സുകൾക്കായി ജയശ്രീ സിനിമാസ് ഒരുക്കുന്ന ചിത്രം ഉടൻ പ്രദർശനത്തിനെത്തും. വിശ്വവിഖ്യാതനായ സംവിധായകൻ സത്യജിത് റേയുടെ പേരിലുള്ള ഈ അവാർഡ് ചിത്രത്തിന്റെ മൂല്യത്തെ ഉയർത്തുന്നു. ന്യൂജൻ ഭ്രമത്തിൽ സ്വന്തം മാതാപിതാക്കളെ തള്ളിപ്പറയുന്ന ചെറുപ്പക്കാരൻ്റെ പതനം ഒരു തിരിച്ചറിവിൻ്റെ തലത്തിലേക്ക് കൊണ്ടെത്തിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത സോമന് അമ്പാട്ടിന്റെ പുതുമ നിറഞ്ഞ ചിത്രമാണ് ‘അഞ്ചില്‍ ഒരാള്‍ തസ്കരന്’. ജയശ്രീ സിനിമാസിന്റെ ബാനറില്‍ പ്രതാപന് വെങ്കടാചലം, ഉദയശങ്കര്‍ എന്നിവര്‍ ചേര്‍ന്നു ചിത്രം നിര്‍മിക്കുന്നു. രണ്‍ജി പണിക്കര്‍, അംബിക, കലാഭവന്‍ ഷാജോണ്‍, ഹരീഷ് പേരടി, ഹരീഷ് കണാരന്, ശിവജി ഗുരുവായൂര്‍, പാഷാണം ഷാജി, നീന കുറുപ്പ്, കുളപ്പുള്ളി ലീല തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു
ജയശ്രീ സിനിമാസിന്റെ ബാനറില്‍ പ്രതാപന് വെങ്കടാചലം, ഉദയശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ‘അഞ്ചില്‍ ഒരാള്‍ തസ്കരന്’ന്റെ നിര്‍മ്മാണം. കഥ, സംവിധാനം സോമന് അമ്പാട്ട് . മണികണ്ഠൻ പി. എസ്. ഛായാഗ്രാഹണവും സന്ദീപ് നന്ദകുമാർ എഡിറ്റിങ്ങും നിർവഹിക്കുന്നു. പി.കെ ഗോപി, പി. ടി. ബിനു എന്നിവരുടെ വരികൾക്ക് അജയ് ജോസഫ് സംഗീതം പകർന്നു . പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് നസീർ കൂത്തുപറമ്പ്. ഷെബീറലി കലാസംവിധാനവും സജി കൊരട്ടി ചമയവും രാധാകൃഷ്ണൻ മങ്ങാട് വസ്ത്രാലങ്കാരവും അനിൽ പേരാമ്പ്ര നിശ്ചലഛായാഗ്രാഹണവും നിർവഹിക്കുന്നു. സംഘട്ടനസംവിധാനം വിനോദ് പ്രഭാകർ (സാമ). നൃത്തസംവിധാനം സഹീർ അബ്ബാസ്.പരസ്യകല സത്യൻസ്.
വാർത്താ വിതരണം ഏബ്രഹാംലിങ്കൺ.