അച്ഛന്‍ സിനിമയില്‍, മകന്‍ സ്‌പോര്‍ട്‌സില്‍; നടന്‍ മാധവന്റെ മകന്റെ പുതിയ വിശേഷം അറിഞ്ഞോ

ഇന്ത്യന്‍ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടനാണ് മാധവന്‍. ഹിന്ദി സിനിമയിലൂടെ അഭിനയം ആരംഭിച്ച മാധവന്‍ സൗത്ത് ഇന്ത്യന്‍ സിനിമ പ്രേമികളുടെ ഇഷ്ടതാരമായി മാറുകയായിരുന്നു. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, ഇംഗീഷ് തുടങ്ങി നിരവധി ഭാഷകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്.

മലയാള ചിത്രം ചാര്‍ലിയുടെ റിമേക്കായ മാരയാണ് മാധവന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. നമ്പി നാരായണിന്റെ ജീവിത കഥ പറയുന്ന റോക്കട്രിയാണ് മാധവന്റെതായി ഉടനെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചിത്രം സംവിധാനം ചെയ്യുന്നതും മാധവനാണ്.

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് മാധവന്റെ മകന്‍ വേദാന്തിന്റെ വിശേഷങ്ങളാണ്. ദേശീയ ജൂനിയര്‍ നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ 7 മെഡലുകള്‍ നേടിയിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമാതാരം ആര്‍. മാധവന്റെ മകന്‍ വേദാന്ത്.

800, 1500 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ ഇനങ്ങളിലും 4100, 4200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേകളിലും വേദാന്ത് വെള്ളി മെഡല്‍ നേടി.
100, 200, 400 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ ഇനങ്ങളില്‍ വെങ്കലവും നേടി. ചാംപ്യന്‍ഷിപ്പില്‍ മഹാരാഷ്ട്രയ്ക്കു വേണ്ടിയാണ് 16 വയസ്സുകാരനായ വേദാന്ത് മത്സരിച്ചത്.

ദേശീയതലത്തിലും രാജ്യാന്തരതലത്തിലും നിരവധി പുരസ്‌കാരങ്ങള്‍ വേദാന്തിനെ തേടിയെത്തിയിട്ടുണ്ട്. സെപ്റ്റംബറില്‍ നടന്ന ഏഷ്യന്‍ എയ്ജ് ഗൂപ്പ് ചാംപ്യന്‍ഷിപ്പ്, കഴിഞ്ഞ വര്‍ഷം നടന്ന ജൂനിയര്‍ അക്വാട്ടിക് ചാംപ്യന്‍ഷിപ്പ്, അറുപത്തിനാലാമത് എസ്ജിഎഫ്‌ഐ നാഷനല്‍ സ്‌കൂള്‍ ഗെയിംസ്, തായ്‌ലന്‍ഡില്‍ നടന്ന രാജ്യാന്തര നീന്തല്‍ മല്‍സരം തുടങ്ങി നിരവധി മത്സരങ്ങളില്‍ സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള മെഡലുകള്‍ വേദാന്ത് സ്വന്തമാക്കിയിരുന്നു.