മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളില്‍ ഒന്നാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക്. നിരവധി ആരാധകരാണ് പരമ്പരയ്ക്കുള്ളത്. പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ താരമാണ് അമൃത നായര്‍.പരമ്പരയില്‍ ശീതല്‍ എന്ന കഥാപാത്രത്തെയായിരുന്നു അമൃത അവതരിപ്പിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി പരമ്പരയില്‍ നിന്നും അമൃത പിന്മാറുകയായിരുന്നു. ഇത് കുടുംബ വിളക്ക് പ്രേക്ഷകരെ നിരാശയിലാഴ്ത്തിയിരുന്നു.
എന്നാല്‍ പരമ്പരയില്‍ നിന്നും പിന്മാറാനുള്ള കാരണം താരം വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ പല തരത്തിലുള്ള അഭ്യൂഹങ്ങളും താരത്തിന്റെ പിന്മാറ്റവുമായി ബന്ധപ്പെട്ട് എത്തിയിരുന്നു. പിന്മാറ്റത്തിന് കാരണം താരത്തിന്റ വിവാഹമാണെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. ഇപ്പോഴിതാ സത്യാവസ്ഥ എന്താണെന്ന് വെളിപ്പെടുത്തുകയാണ് അമൃത. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരത്തിന്റെ പ്രതികരണം.
കുടുംബവിളക്കില്‍ നിന്ന് പിന്മാറാന് കാരണം നല്ലൊരു ഷോ കിട്ടിയതിനാലാണെന്ന് താരം പറയുന്നത്. നല്ലൊരു പ്രോജക്ട് വന്നു. അത് കളയാന്‍ തോന്നിയില്ല. പരിപാടിയുടെ ഷെഡ്യൂള്‍ ഡേറ്റും സീരിയലിന്റെ ഷൂട്ടും ഒരുമിച്ച് വന്നപ്പോള്‍, ഒന്നും ചെയ്യാന്‍ പറ്റാതായി. ഇതോടെയാണ് പരമ്പരയില്‍ നിന്നും പിന്മാറിയത് എന്നാണ് താരം പറയുന്നത്.
രണ്ട് ഡേറ്റും ഒരുമിച്ച് വന്നത് പ്രശ്നമായി. താന്‍ കാരണം രണ്ട് ഷൂട്ടിനും പ്രശ്നം ഉണ്ടാകരുത് എന്ന മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. ഈ കാര്യം കുടുംബ വിളക്കിന്റെ സംവിധായകന് ജോസേട്ടനോട് പറഞ്ഞു. ആലോചിച്ച് തീരുമാനമെടുക്കാനായിരുന്നു കുടുംബവിളക്ക് സംവിധായകന് ജോസേട്ടന് പറഞ്ഞത്.
ആ സയമത്ത് മറ്റൊന്നും തോന്നിയില്ല. അങ്ങനെ പ്രോഗ്രാം എടുക്കുകയായിരുന്നുവെന്നാണ് താരം പറയുന്നത്. കുടുംബവിളക്കില്‍ നിന്ന് മാറിയപ്പോള്‍ ചെറിയ ബ്രേക്ക് കിട്ടി. അപ്പോള്‍ ഒരു ഷോട്ട്ഫിലിം ചെയ്തുവെന്നും താരം വ്യക്തമാക്കി.
താന്റെ വിവാഹം കഴിഞ്ഞെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അത് ശരിയല്ല. മുസ്ലിം പെണ്‍കുട്ടിയായ ഭാര്യയുടെ വേഷമാണ് ആ ഷോട്ട് ഫിലിമില്‍ താന്‍ ചെയ്തത്. അതില്‍ താലിയൊക്കെയിട്ടുള്ള വേഷമായിരുന്നു ചെയ്തത്. ആ ചിത്രങ്ങള്‍ കണ്ട് വിവാഹം കഴിഞ്ഞെന്ന് ചില മാധ്യമങ്ങള്‍ തെറ്റിദ്ധരിക്കുകയായിരുന്നുവെന്നാണ് താരം പറയുന്നത്.
സത്യാവസ്ഥ ഇപ്പോഴെങ്കിലും പറഞ്ഞില്ലെങ്കില്‍ താന്‍ വിവാഹം കഴിഞ്ഞ് അഭിനയം നിര്ത്തിപ്പോയെന്ന് ആളുകള്‍ പറയുമെന്നും അമൃത കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്.