ആരാധകര്‍ കാത്തിരുന്ന ആ വാര്‍ത്ത എത്തി; കത്രീനയും വിക്കി കൗശലും വിവാഹിതരാകുന്നു, വിവാഹം എന്നാണെന്ന് അറിയാമോ

ബോളിവുഡിലെ സൂപ്പര്‍ നായികയാണ് കത്രീന കൈഫ്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ആരാധകര്‍ താരത്തിനുണ്ട്. സിനിമയില്‍ സജീവമായ താരത്തിന്റെതായി നിരവധി ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്. എന്നാല്‍ അടുത്തിടെയായി താരത്തിന്റെ വിവാഹം ഉടനെ ഉണ്ടാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

നടന്‍ വിക്കി കൗശലിന്റെ പേരായിരുന്നു കത്രീനയുടെ പേരിന് ഒപ്പം ഉയര്‍ന്ന് കേട്ടത്. ഇരുവരുടെയും എന്‍ഗേജ്‌മെന്റ് കഴിഞ്ഞുവെന്നും വിവാഹം ഉടനെ ഉണ്ടാകുമെന്നുമായിരുന്നു വാര്‍ത്തകള്‍.ഇരുവരുടെയും ആരാധകര്‍ ഈ വാര്‍ത്ത ഏറ്റെടുത്തിരുന്നു. എന്നാല്‍ താരങ്ങള്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നില്ല.

ആഗസ്റ്റ് 18ന് ഇരുവരുടെയും എന്‍ഗേജ്‌മെന്റ് കഴിഞ്ഞുവെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇപ്പോള്‍ ഇവര്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത സത്യമാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. വിക്കിയും കത്രീനയും അവരുടെ ബന്ധം പുതിയ തലത്തിലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചുവെന്നും വിവാഹം ഉടനെ ഉണ്ടാകുമെന്നാണ് താരങ്ങളുടെ അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിവാഹം നവംബറിലോ ഡിസംബറിലോ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാഹ ഒരുക്കങ്ങള്‍ ആരംഭിച്ചുവെന്നും വിവാഹ വസ്ത്രം എടുത്തുവെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തായാലും വിക്കി കൗശല്‍ കത്രീന കൈഫ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് പുതിയ വാര്‍ത്ത.