ആണ്‍ഡ്രോയ്ഡ് കുഞ്ഞപ്പന് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള് ഒരുക്കുന്ന ചിത്രമാണ് ‘കനകം കാമിനി കലഹം’. നിവിന്‍ പോളി നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.
പൊട്ടിച്ചിരി പടര്‍ത്തുന്നതാണ് ട്രെയിലര്‍. മുഴുനീള കോമഡി ചിത്രമാണ് ‘കനകം കാമിനി കലഹം’ എന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. ചിത്രം ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് എത്തുക. ‘വേള്‍ഡ് ഡിസ്നി ഡേ’ ആയ നവംബര്‍ 12 നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ നായകനായ നിവിന്‍ പോളി തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പോളി ജൂനിയര്‍ പിക്ചേഴ്സ് ആണ് നിര്‍മ്മാണം. രസകരമായ കഥാപാത്രങ്ങളും രംഗങ്ങളും നര്‍മ്മവുമെല്ലാം ഇതിലുണ്ട്.
കുറെയേറെ നാളായി പ്രേക്ഷകര്‍ കൊതിക്കുന്ന മനസ്സ് തുറന്നുള്ള പൊട്ടിച്ചിരികള്‍ തിരികെ കൊണ്ടുവരാന്‍ കനകം കാമിനി കലഹത്തിന് ആകുമെന്ന് എനിക്ക് ഉറപ്പുണ്ട്.’എന്നാണ് ചിത്രത്തെക്കുറിച്ച് നിവിന്‍ പോളി പറയുന്നത്.
ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട്, സുധീഷ്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ശിവദാസന്‍ കണ്ണൂര്‍, സുധീര്‍ പറവൂര്‍, രാജേഷ് മാധവന്, വിന്‍സി അലോഷ്യസ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ ഒരുങ്ങുന്നത്. യാക്സന്‍ ഗാരി പെരേരയും നേഹ നായരും ചേര്‍ന്നാണ് സംഗീത സംവിധാനം. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളിയും നിര്‍വഹിക്കുന്നു.