യുവനടന്മാരില്‍ ഏറേ ആരാധകരുള്ള നടനാണ് ഫഹദ് ഫാസില്‍. അഭിനയത്തിലെ മാന്ത്രികത കൊണ്ട് വളരെ ചുരുക്ക കാലം കൊണ്ടാണ് ഫഹദ് മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം പിടിച്ചത്. ഫഹദ് അഭിനയിച്ച സിനിമ മോശമാണെങ്കിലും ഫഹദിന്റെ അഭിനയത്തിന് വേണ്ടി ഒരു തവണ എങ്കിലും സിനിമ കാണാമെന്നാണ് മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം പറുന്നത്.
ഇപ്പോള്‍ തെലുങ്ക് ചിത്രത്തിന്റെ തിരക്കിലാണ് ഫഹദ്. അല്ലു അര്‍ജ്ജുന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ പ്രതിനായകന്റെ വേഷത്തിലാണ് ഫഹദ് എത്തുന്നത്. പുഷ്പ എന്ന ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.
ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ഫഹദ് അഭിനയിക്കുന്നത്. ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മലയാളത്തില്‍ അടുത്തിടെ പുറത്തിറങ്ങിയ ഫഹദിന്റെ ജോജി എന്ന ചിത്രത്തിന് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്.
ആരാധക പ്രശംസയും നിരൂപണ പ്രശംസയും ചിത്രം നേടിയിരുന്നു. ചിത്രത്തിനെ നേടി നിരവധി അംഗീകാരങ്ങളായിരുന്നു എത്തിയത്. മറ്റൊരു പുരസ്‌കാരം കൂടി ചിത്രത്തിനെ തേടി എത്തിയിരിക്കുകയാണ്. ബാഴ്‌സലോണ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട് ഫഹദ് ഫാസില്‍ നായകനായെത്തിയ ‘ജോജി’യായിരുന്നു.
ചിത്രത്തിന് ലഭിക്കുന്ന മൂന്നാമത്തെ രാജ്യാന്തര പുരസ്‌കാരമാണിത്. നേരത്തെ വെഗാസ് മൂവി അവാര്‍ഡ്‌സില്‍ മികച്ച നരേറ്റിവ് ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരവും സ്വീഡിഷ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും ‘ജോജി’ സ്വന്തമാക്കിയിരുന്നു.
ദിലീഷ് പോത്തനായിരുന്നു ചിത്രം സംവിധാനം ചെയ്തത്. മഹേഷിന്റെ പ്രതികാരത്തിന് ശേഷം ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രവുമായിരുന്നു ജോജി. ഫഹദ് ഫാസിലിനെ കൂടാതെ, ബാബുരാജ്, ഷമ്മി തിലകന്‍, അലിസ്റ്റര്‍ അലക്‌സ്, ഉണ്ണിമായ പ്രസാദ്, ജോജി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.