Wednesday, February 8, 2023
Home Film News വിനയൻ സംവിധാനം ചെയ്യുന്ന "പത്തൊന്‍പതാം നൂറ്റാണ്ട് തിരുവോണ ദിനമായ സെപ്റ്റംബര്‍ 8ന് ചിത്രം തിയറ്ററുകളില്‍

വിനയൻ സംവിധാനം ചെയ്യുന്ന “പത്തൊന്‍പതാം നൂറ്റാണ്ട് തിരുവോണ ദിനമായ സെപ്റ്റംബര്‍ 8ന് ചിത്രം തിയറ്ററുകളില്‍

ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിർമിച്ച് വിനയന്‍ സംവിധാനം ചെയ്യുന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്’ ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. തിരുവോണ ദിനമായ സെപ്റ്റംബര്‍ 8ന് ചിത്രം തിയറ്ററുകളില്‍ എത്തും. ധീരനും പോരാളിയുമായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന കേന്ദ്ര കഥാപാത്രത്തെ സിജു വിത്സനാണ് അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യൻ സിനിമയായാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.

സംവിധായകൻ വിനയൻ തന്റെ സോഷ്യൽ മീഡിയയിലൂടെയാണ്‌ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
“പത്തൊൻപതാം നുറ്റാണ്ട്” സെപ്തംമ്പർ 8 ന് തിരുവോണ നാളിൽ തീയറ്ററുകളിൽ എത്തുകയാണ്.. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ റിലീസു ചെയ്യുന്ന ചിത്രം, 1800 കാലഘട്ടത്തിലെ സംഘർഷാത്മകമായ തിരുവിതാംകൂർ ചരിത്രമാണ് പറയുന്നത്. ആക്ഷൻപാക്ക്ഡ് ആയ ഒരു ത്രില്ലർ സിനിമയായി വരുന്ന പത്തൊൻപതാം നൂറ്റാണ്ട് സിജു വിത്സൺ എന്ന യുവനടൻെറ കരിയറിലെ മൈൽ സ്റ്റോൺ ആയിരിക്കും എന്ന കാര്യത്തിൽ എനിക്കു തർക്കമില്ല. ചിത്രം കണ്ടു കഴിയുമ്പോൾ പ്രേക്ഷകരും അത് ശരിവയ്ക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.വലിയ ക്യാൻവാസിലുള്ള ഫിലിം മേക്കിംഗും, ശബ്ദമിശ്രണവും തീയറ്റർ എക്സ്പിരിയൻസിന് പരമാവധി സാദ്ധ്യത നൽകുന്നു.എം ജയചന്ദ്രൻെറ നാലു പാട്ടുകൾക്കൊപ്പം സന്തോഷ് നാരായണൻെറ മനോഹരമായ ബാക്ഗ്രൗണ്ട് സ്കോറിംഗ് മലയാളത്തിൽ ആദ്യമായെത്തുകയാണ്.സുപ്രീം സുന്ദറും രാജശേഖറും ചേർന്ന് ഒരുക്കിയ ആറ് ആക്ഷൻ സീനുകളും ഏറെ ആകർഷകമാക്കാൻ ശ്രമിച്ചിട്ടുണ്ട്.ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രം എൻെറ സിനിമകളിൽ ഏറ്റവും വലിയ പ്രോജക്ടാണ്.. അത് പ്രേക്ഷകർക്ക് പരമാവധി ആസ്വാദ്യകരമാകും എന്നു കരുതുന്നു.നല്ലവരായ എല്ലാ സുഹൃത്തുക്കളുടെയും അനുഗ്രഹാശിസ്സുകൾ പ്രതീക്ഷിക്കുന്നു..” വിനയൻ കുറിച്ചു.

സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. വേലായുധപ്പണിക്കരായി സിജു വില്‍സണ്‍ വേഷമിടുന്ന ചിത്രത്തില്‍ വന്‍ താരനിയാണുള്ളത്. ഒന്നര നൂറ്റാണ്ട് മുന്‍പുള്ള കേരളത്തിന്റെ സാമൂഹിക ജീവിതവും അക്കാലത്തെ സാമൂഹിക നേതാവായിരുന്ന ആറാട്ടുപുഴ വേലായുധ പണിക്കരുടെ അനാചാരങ്ങള്‍ക്കെതിരെയുള്ള ഇടപെടലുകളും സിനിമയില്‍ അനാവരണം ചെയ്യുന്നു. സംവിധായകന്‍ വിനയന്‍ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ട് നിര്‍മ്മിക്കുന്നത് ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ്.
കയാദു ലോഹര്‍ ആണ് നായിക. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുദേവ് നായര്‍, വിഷ്ണു വിനയന്‍, സുരേഷ് കൃഷ്ണ, സുധീര്‍ കരമന, ദീപ്തി സതി, സെന്തില്‍, മണികണ്ഠന്‍ ആചാരി, പൂനം ബാജുവ, ടിനി ടോം തുടങ്ങിയവര്‍ക്കൊപ്പം നിര്‍മ്മാതാവ് ഗോകുലം ഗോപാലനും വളരെ ശ്രദ്ധേയമായ വേഷം ചെയ്യുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം പകര്‍ന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് തമിഴിലെ പ്രശ്‌സ്ത സംഗീതജ്ഞന്‍ സന്തോഷ് നാരായണനാണ്
RELATED ARTICLES

Perfection is, when you are what you are! #ImPerfect campaign by TT Devassy Jewellery becomes viral

An advertisement campaign by TT Devassy Jewellery in Kerala is going round on the social media. The advertisement has been widely appreciated for the...

Malaikottai Vaaliban Malayalam Movie (2023) Cast, Crew, Release Date & Posters

Malaikottai Vaaliban is an upcoming Malayalam drama movie produced by Shibu Baby John and directed by Lijo Jose Pellissery. It is produced under the...

Lovefully Yours Vedha Malayalam Movie (2023) Cast, Crew, Release Date & Posters

Lovefully Yours Vedha is an upcoming Malayalam romantic drama movie produced by Radhakrishnan Khalayil and Ruvin Viswam and directed by Praghesh Sukumaran. It is...

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Perfection is, when you are what you are! #ImPerfect campaign by TT Devassy Jewellery becomes viral

An advertisement campaign by TT Devassy Jewellery in Kerala is going round on the social media. The advertisement has been widely appreciated for the...

Malaikottai Vaaliban Malayalam Movie (2023) Cast, Crew, Release Date & Posters

Malaikottai Vaaliban is an upcoming Malayalam drama movie produced by Shibu Baby John and directed by Lijo Jose Pellissery. It is produced under the...

Lovefully Yours Vedha Malayalam Movie (2023) Cast, Crew, Release Date & Posters

Lovefully Yours Vedha is an upcoming Malayalam romantic drama movie produced by Radhakrishnan Khalayil and Ruvin Viswam and directed by Praghesh Sukumaran. It is...

Najass Malayalam Movie (2023) Cast, Crew, Release Date & Posters

Najass is an upcoming Malayalam drama movie produced by Dr. Manoj Govindan and directed by Sreejith Poyilkavu. It is produced under the banner of...

Recent Comments