ഹോളിവുഡില്‍ നിന്നും ദുഖകരമായ വാര്‍ത്തയാണ് പുറത്ത് വരുന്നത്. സിനിമ ചിത്രീകരണത്തിനിടെ നടന്റെ തോക്കില്‍ നിന്നും വെടിപൊട്ടി ഛായാഗ്രഹക മരിച്ചു. ഛായാഗ്രാഹക ഹലൈന ഹച്ചിന്‍സ് (42)ആണ് മരിച്ചത്. ‘റസ്റ്റ്’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടമുണ്ടായത്.
അപകടത്തില്‍ ചിത്രത്തിന്റെ സംവിധായകന് ജോയലിനും പരിക്കേറ്റു. ജോയലിന്റെ നില ഗുരുതരമായി തുടരുകയാണ്. സിനിമയുടെ ചിത്രീകരണത്തിനിടെ നായകനായ അലെക് ബോള്‍ഡ്വിന്നിന്റെ കയ്യിലെ പ്രോപ് ഗണ്ണില്‍ നിന്നും വെടി പൊട്ടുകയായിരുന്നു.
ഇത് ഹലൈന ഹച്ചിന്‍സിന് കൊള്ളുകയായിരുന്നു. വെടിയേറ്റ ഉടനെ ഹലൈന ഹച്ചിന്‍സിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ ജോയല്‍ ചികിത്സയില്‍ കഴിയുകയാണ്. ക്രിസ്റ്റസ് സെന്റ് വിന്‍സെന്റ് റീജിയനല്‍ മെഡിക്കല്‍ സെന്ററിലാണ് ജോയല്‍ ഇപ്പോഴുള്ളത്.
ദ് ക്രൗ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പ്രോപ് ഗണ്ണില്‍ നിന്നും വെടിയേറ്റാണ് ബ്രൂസ് ലിയുടെ മകന് ബ്രാന്‍ഡണ്‍ മരിച്ചത്. ഇതിന് പിന്നാലെ പ്രോപ് ഗണ്‍ ഹോളിവുഡ് ചിത്രങ്ങളില്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്
പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ നിയന്ത്രണങ്ങള്‍ ഒന്നും പാലിക്കാതെയാണ് ഇപ്പോഴും ഹോളിവുഡ് ചിത്രങ്ങളുടെ ഷൂട്ട് നടക്കുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ സൂപ്പര്‍ ഹീറോ ചിത്രമായ ആര്ച്ചനെമി എന്ന സിനിമയുടെ ഛായാഗ്രാഹക ഹലൈന ഹച്ചിന്‍സ് ആയിരുന്നു. കരിയറില്‍ ഉയര്‍ന്ന് വരുന്നതിനിടയിലാണ് ഹലൈനയുടെ വേര്‍പാട് എന്ന് ആര്ച്ചനെമിയുടെ സംവിധായകന് ആദം ഈജിപ്ത് പറഞ്ഞു.