മഞ്ജുവിന് ബിരിയാണി വച്ച് നല്‍കി ധ്യാന്‍ ശ്രീനിവാസന്‍; ശ്ശോ, ആ നവ്യനായര്‍ക്ക് ഇതിനുള്ള ഭാഗ്യം ഇല്ലാതെ പോയിയെന്ന് ആരാധകര്‍

മലയാളികളുടെ പ്രിയതാരങ്ങളില്‍ ഒരാളാണ് മഞ്ജു വാര്യര്‍. സിനിമയിലേക്കുള്ള രണ്ടാം വരവില്‍ മറ്റൊരു നടിയ്ക്കും നല്‍കാത്ത സ്വീകാര്യതയാണ് മഞ്ജുവിന് മലയാളികള്‍ നല്‍കിയത്. ഇരുകൈയ്യും നീട്ടിയാണ് മഞ്ജുവിനെ മലയാളികള്‍ വരവേറ്റത്.

അതുകൊണ്ടാണ് മലയാള സിനിമയിലെ ഏക ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് മഞ്ജു വാര്യരെ വിശേഷിപ്പിക്കപ്പെടുന്നത്. രണ്ടാം വരവില്‍ ഒരുപിടി മികച്ച ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. ചതുര്‍മുഖമാണ് താരത്തിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം.

ഒരുപിടി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി പുറത്തിറങ്ങാനിരിക്കുന്നതും. മരക്കാര്‍, ജാക്ക് ആന്‍ഡ് ജില്‍, കയറ്റം, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ, വെളളരിക്കാപട്ടണം, കാപ്പ തുടങ്ങി നിരവധി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് മഞ്ജു. ഇതിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ താരം പങ്കുവച്ച പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. നടന്‍ ശ്രീനിവാസനൊപ്പം ഉച്ച ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷമാണ് മഞ്ജു പങ്കിട്ടത്.

സന്തോഷം എന്തെന്നാല്‍ നന്നായി പാചകം ചെയ്യാന്‍ അറിയാവുന്ന സുഹൃത്തുക്കള്‍ നിങ്ങള്‍ക്ക് ഉണ്ടാവുക എന്നതും, ഒപ്പം എക്കാലത്തെയും നിങ്ങളുടെ പ്രിയപ്പെട്ട ഒരാള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാനാവുന്നതുമാണ്.

വയറുനിറയെ കഴിക്കാന്‍ രുചിയുള്ള ഭക്ഷണവും, വയറുവേദനിക്കുവോളം ചിരിക്കാനുള്ള തമാശകളും! പിന്നെന്ത് വേണ്ടൂ! നന്ദി ശ്രീനിയേട്ടാ, പിന്നെ ഷെഫ് ധ്യാന്‍ ശ്രീനിവാസനും’ – എന്നാണ് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും ഒപ്പമുള്ള ചിത്രം പങ്കുവച്ച് മഞ്ജു കുറിച്ചത്.

അതേസമയം രസകരമാ കമന്റുകളാണ് ചിത്രത്തിന് താഴെ എത്തുന്നത്. ധ്യാന്‍ ശ്രീനിവാസന്റെ പഴയൊരു ഇന്റര്‍വ്യൂ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തനിക്ക് നവ്യാ നായരെ വിവാഹം കഴിക്കണമെന്ന് ആഗ്രമുണ്ടായിരുന്നുവെന്നും വെള്ളിത്തിരയില്‍ പൃഥിരാജ് ഇഴുകി ചേര്‍ന്ന് അഭിനയിച്ചതോടെയാണ് ആ ആഗ്രഹം പോയത് എന്നും ഈ ഇന്റര്‍വ്യൂവില്‍ ധ്യാന്‍ പറഞ്ഞിരുന്നു.

ഇതുമായി ബന്ധപ്പെടുത്തിയാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. ധ്യാനിന്റെ ബിരിയാണി കഴിക്കാനുള്ള ഭാഗ്യം ആ നവ്യനായര്‍ക്ക് ഇല്ലാതെ പോയിയെന്നാണ് ആരാധകര്‍ കമന്റായി കുറിക്കുന്നത്. നവ്യ നായര്‍ വാണ്ടസ് ടു നോ യുവര്‍ ലൊക്കേഷന്‍- എന്നാണ് മറ്റൊരു കമന്റ്. ഇതൊക്കെ ആ നവ്യ നായര്‍ എങ്ങനെ സഹിക്കും അളിയാ എന്നാണ് മറ്റൊരു രസകരമായ കമന്റ്.