മലയാളികള്‍ക്ക് വളരെ സുപരിചിതനായ താരമാണ് വിനീത് ശ്രീനിവാസന്‍. നടന്‍ ശ്രീനിവാസന്റെ മകന്‍ കൂടിയായ താരത്തിന് നിരവധി ആരാധകരാണുള്ളത്. നടനായും സംവിധായകനായും തിരക്കഥകൃത്തായും താരം മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.
ചേട്ടന്‍ വിനീത് ശ്രീനിവാസന്റെ തിര എന്ന ചിത്രത്തിലൂടെയാണ് ധ്യാന്‍ അഭിനയം ആരംഭിക്കുന്നത്. ഗൂഢാലോചന എന്ന ചിത്രത്തിനു വേണ്ടി ധ്യാന്‍ ആദ്യമായി തിരക്കഥയെഴുതി. നിവിന്‍ പോളി നായകനായെത്തിയ ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു.
തിരക്കഥ എഴുതുന്നതും അഭിനയിക്കുന്നതുമായ ഒരുപിടി ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഇപ്പോഴിത ധ്യാനിന്റെ പഴയൊരു അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീഡിയോ കണ്ട് പൊട്ടിച്ചിരിക്കുകയാണ് ആരാധകര്‍.
കൈരളി ടിവിയാണ് ഈ അഭിമുഖം പുറത്ത് വിട്ടത്. നവ്യ നായരെ വലിയ ഇഷ്ടമായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നുവെന്നുമാണ് ധ്യാന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ വെള്ളിത്തിരയില്‍ പൃഥ്വിരാജിനൊപ്പം ഇഴുകിച്ചേര്‍ന്ന് അഭിനയിച്ചതോടെ ആ ഇഷ്ടം പോയിയെന്നും ധ്യാന്‍ വ്യക്തമാക്കി.
അതോടൊപ്പം തന്നെ വിനീതിന് മീര ജാസ്മിനെ വിവാഹം കഴിക്കുവാനുള്ള ഇഷ്ടം ഉണ്ടായിരുന്നെന്നും ധ്യാന്‍ വെളിപ്പെടുത്തി. മീരാ ജാസ്മിന്‍ നിന്റെ ഏട്ടത്തിയമ്മയായി വരുന്നതില്‍ നിനക്ക് ബുദ്ധിമുട്ടുണ്ടോയെന്ന് എന്നോട് വിനീത് എന്നോട് ചോദിക്കാറുണ്ടെന്നും ധ്യാന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.
ശ്രീനിവാസന്റെയും കുടുംബത്തിന്റെയും ഒരു പഴയ അഭിമുഖത്തിന്റെ വീഡിയോയുടെ ഒരു ഭാഗമാണ് കൈരളി ടിവി ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. സായാഹ്ന വാര്‍ത്തകളാണ് ധ്യാനിന്റെ റിലീസ് കാത്തുകിടക്കുന്ന ചിത്രം. പാതിരാകുര്‍ബാന, അടുക്കള ദി മാനിഫെസ്റ്റോ, ഹിഗ്വിറ്റ, 9എംഎം, കടവുള്‍ സകായം നടന സഭ, പ്രകാശന്‍ പറക്കട്ടെ, ലൗ ജിഹാദ്, ഖാലി പേഴ്‌സ് ഓഫ് ബില്യണേഴ്‌സ്, പൗഡര്‍ സിന്‍സ് 1905, സത്യം മാത്രമേ ബോധിപ്പിക്കൂ, പാര്‍ട്ട്‌നേഴ്‌സ്, ത്രയം, ആപ് കൈസേ ഹോ, വീകം, ജോയ് ഫുള്‍ എന്‍ജോയ് എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളാണ് ധ്യാനിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.