മലയാളികളുടെ പ്രിയതാരങ്ങളില്‍ ഒരാളാണ് ഭാവന. മലയാള സിനിമയിലൂടെ അഭിനയം ആരംഭിച്ച താരം പിന്നീട് തെന്നിന്ത്യയിലെ പ്രശസ്ത നടിയായി മാറുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി നിരവധി സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്.
വിവാഹ ശേഷം താരം സിനിമയില്‍ അത്ര സജീവമല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം വീണ്ടും സിനിമയില്‍ സജീവമാകാന്‍ തുടങ്ങുകയാണ്. കന്നടയിലൂടെയാണ് ഭാവന തിരികേ എത്തുന്നത്. കന്നട ചിത്രം ബജ്രഗി 2 വിലൂടെയാണ് ഭാവന തിരികേ എത്തുന്നത്.
ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു, വന്‍ വരവേല്‍പ്പായിരുന്നു ട്രെയിലറിന് ആരാധകര്‍ നല്‍കിയത്. ഭാവനയുടെ ശക്തമായ കഥാപാത്രമാകും ചിത്രത്തിലേത് എന്ന സൂചനയായിരുന്നു ട്രെയിലര്‍ സമ്മാനിച്ചത്. അതേസമയം സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവച്ച താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ടാണ് ആരാധകരുടെ ഇടയില്‍ ശ്രദ്ധ നേടുന്നത്.
കറുത്ത അനാര്‍ക്കലിയും ദുപ്പട്ടയും ധരിച്ചാണ് ചിത്രങ്ങളില്‍ ഭാവന എത്തുന്നത്. താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സഹതാരങ്ങള്‍ ഉള്‍പ്പെടെ നിരവധി ആരാധകര്‍ ചിത്രത്തിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.
Leave a Reply