നടി അസിന്റെ ജീവിതത്തിലെ പുതിയ വിശേഷം അറിഞ്ഞോ; ആശംസകളുമായി ആരാധകര്‍

മലയാള സിനിമയിലൂടെ അഭിനയ രംഗത്ത് എത്തി സൗത്ത് ഇന്ത്യന്‍ സിനിമയിലെ പ്രമുഖ നടിയായി മാറിയ താരമാണ് അസിന്‍. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്.

2015 ല്‍ പുറത്തിറങ്ങിയ ആല്‍ ഈസ് വെല്‍ ആണ് താരത്തിന്റെതായി പുറത്തിറങ്ങിയ അവസാന ചിത്രം. പിന്നീട് 2016ല്‍ മൈക്രോമാക്‌സ് ഉടമയായ രാഹുല്‍ ശര്‍മ്മയെ അസിന്‍ വിവാഹം കഴിക്കുകയായിരുന്നു. വിവാഹത്തിന് പിന്നാലെ താരം സിനിമയില്‍ അഭിനയിച്ചില്ല.

ഇരുവര്‍ക്കും ഒരു കുട്ടിയുണ്ട്. അസിനെപ്പോലെ തന്നെ ആരാധകര്‍ക്ക് മകള്‍ അരിനും പ്രിയപ്പെട്ടവളാണ്. വളരെ അപൂര്‍വമായേ കുഞ്ഞിന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ അസിനും ഭര്‍ത്താവ് രാഹുലും പങ്കുവയ്ക്കാറുള്ളൂ.കുഞ്ഞിന് ഇന്ന് പിറന്നാളായിരുന്നു.

തന്റെ രാജകുമാറിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് ഇപ്പോള്‍ അസിന്‍. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അസിന്‍ മകള്‍ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നത്. അരിന് നാല് വയസ്സായിരിക്കുന്നു ഞങ്ങളുടെ ലിറ്റില്‍ സൂപ്പര്‍ ഹീറോ എന്ന ഹാഷ് ടാഡോട് കൂടിയാണ് അസിന്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്.

സൂപ്പര്‍ ഹീറോ തീമിലൊരുക്കിയിരിക്കുന്ന വേദിയുടെ പശ്ചാത്തലത്തില്‍ സൂപ്പര്‍ ഹീറോകളേയും ബലൂണുകളും കാണാം. ബാറ്റ്മാന്‍ കസ്റ്റമെയ്ഡ് കേക്കാണ് മകള്‍ക്കായി അസിന്‍ ഒരുക്കിയിരിക്കുന്നത്. നിരവധിപ്പേര്‍ അരിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു.

2017 ഒക്ടോബര്‍ 24 നാണ് അരിന്‍ പിറന്നത്. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം അരിന്റെ ഒന്നാം പിറന്നാളിനാണ് കുഞ്ഞിന്റെ
ചിത്രവും പേരും ആദ്യമായി ആരാധകര്‍ക്കായി താരം പങ്കുവച്ചത്. വിവാഹ ശേഷം ഭര്‍ത്താവിനോടൊപ്പം ദില്ലിയിലാണ് അസിന്‍ താമസം.