സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ പുതിയ സിനിമയായ അണ്ണാത്തെ യ്ക്ക് വേണ്ടി ആരാധകര്‍ വന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സിരുത്തൈ ശിവയ്ക്ക് ഒപ്പം ഒരുങ്ങുന്ന ചിത്രമായതിനാല്‍ വന്‍ പ്രതീക്ഷയാണ് ആരാധകര്‍ക്ക് ചിത്രത്തിലുള്ളത്.
രജനി ആരാധകര്‍ക്ക് ഇന്ന് ആഘോഷരാവാണ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നിരിക്കുകയാണ്. 2.40 മിനിറ്റുള്ള ട്രെയിലറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. ട്രെയിലര്‍ കണ്ട് ത്രില്ലടിച്ചിരിക്കുകയാണ് ആരാധകര്‍.ആക്ഷന്‍, ഇമോഷന്‍, സെന്റിമെന്റ്, സ്‌റ്റൈല്‍, കോമഡി, പ്ലസ് രജനിസം ഇവയെല്ലാം ചേരുന്നതാണ് അണ്ണാത്തെ എന്നാണ് ചിത്രത്തിന്റെ ട്രെയിലര്‍ കണ്ട് രജനി ആരാധകര്‍ പറയുന്നത്.
ചേട്ടന്‍-അനിയത്തി സ്‌നേഹത്തിനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ പോകുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചിത്രത്തില്‍ രജനികാന്തിന്റെ സഹോദരിയായി എത്തുന്നത് കീര്‍ത്തി സുരേഷാണ്. ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
മീന, ഖുശ്ബു, സൂരി, പ്രകാശ് രാജ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സണ്‍ പിക്‌ചേഴ്‌സ് ആണ്. സംഗീത സംവിധാനം നിര്വഹിച്ചിരിക്കുന്നത് ഡി ഇമ്മന് ആണ്. വിവേക ആണ് ഗാനരചന.
വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹകന്‍. ട്രെയിലര്‍ വന്നതോടെ വന്‍ ചിത്രത്തിന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രം ദീപാവലിക്ക് തീയറ്ററില്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.