ജയശ്രീ സിനിമാസിൻെറ ബാനറിൽ ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി സോമൻ അമ്പാട്ട് സംവിധാനം ചെയ്ത ‘അഞ്ചിൽ ഒരാൾ തസ്കരൻ’ ഒക്ടോബർ 14 ന് തിയറ്ററുകളിലെത്തും. പ്രതാപൻ വെങ്കടാചലം, ഉദയശങ്കർ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ രഞ്ജി പണിക്കറും അംമ്പികയും സുപ്രധാന വേഷത്തിലെത്തുന്നത്. കലാഭവൻ ഷാജോൺ, ഹരീഷ് പേരടി, സിദ്ധാർഥ് രാജൻ, ഹരീഷ് കണാരൻ, തിരു, ശിവജി ഗുരുവായൂർ, പാഷാണം ഷാജി, സുബ്രഹ്മണ്യൻ ബോൾഗാട്ടി, അരിസ്റ്റോ സുരേഷ്, ശ്രവണ, അംബിക, നീന കുറുപ്പ്, കുളപ്പുള്ളി ലീല, മീനാക്ഷി മഹേഷ് എന്നിവരാണ് മറ്റ് താരങ്ങൾ.
മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ കഥാപാത്രങ്ങളാക്കി ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത സോമൻ അമ്പാട്ടിന്റെ ‘അഞ്ചിൽ ഒരാൾ തസ്കരൻ’ സ്വന്തം മാതാപിതാക്കളെ തള്ളിപ്പറഞ്ഞ് ന്യൂജൻ ഭ്രമത്തിൽ ജീവിക്കുന്ന ചെറുപ്പക്കാരന്റെ പതനം തിരിച്ചറിവിൻെറ തലത്തിലേക്ക് എത്തുന്ന കഥയാണ് പറയുന്നത്. ജയേഷ് മൈനാഗപ്പള്ളിയുടെതാണ് തിരക്കഥയും സംഭാഷണവും. സ്ക്രിപ്റ്റ് കൺസൽട്ടന്റ് പ്രസാദ് പണിക്കർ. മണികണ്ഠൻ പി.എസ് ഛായാഗ്രഹണവും സന്ദീപ് നന്ദകുമാർ ചിത്രസംയോജനവും നിർവ്വഹിച്ച ചിത്രത്തിന് അജയ് ജോസഫാണ് സംഗീതം പകർന്നു. പി. കെ. ഗോപി, പി.ടി. ബിനു എന്നിവരുടെതാണ് ഗാനങ്ങൾ.
കലാസംവിധാനം-ഷെബീറലി, ചമയം-സജി കൊരട്ടി, വസ്ത്രാലങ്കാരം-രാധാകൃഷ്ണൻ മങ്ങാട്ട്, നിശ്ചല ഛായാഗ്രഹണം-അനിൽ പേരാമ്പ്ര, സംഘട്ടന സംവിധാനം-വിനോദ് പ്രഭാകർ, കോറിയോഗ്രഫി-സഹീർ അബ്ബാസ്, പരസ്യകല-സത്യൻസ്, പ്രൊഡക്ഷൻ കൺട്രോളർ-ഷാജി പട്ടിക്കര, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്-നസീർ കൂത്തുപറമ്പ്, പ്രൊഡക്ഷൻ മാനേജർ-വിപിൻ മാത്യു പുനലൂർ, വാർത്തകൾ- ഏബ്രഹാം ലിങ്കൺ.
Leave a Reply