Monday, March 21, 2022
Home Film News പതിനെട്ട് ദിവസം കൊണ്ട് എലോണ്‍ ചിത്രീകരണം പൂര്‍ത്തിയായി; ഈ നേട്ടത്തിന് പിന്നിലുള്ള കാരണം വെളിപ്പെടുത്തി സംവിധായകന്‍

പതിനെട്ട് ദിവസം കൊണ്ട് എലോണ്‍ ചിത്രീകരണം പൂര്‍ത്തിയായി; ഈ നേട്ടത്തിന് പിന്നിലുള്ള കാരണം വെളിപ്പെടുത്തി സംവിധായകന്‍

മലയാള സിനിമയില്‍ മോഹന്‍ലാലിന്റെ സൂപ്പര്‍ സ്റ്റാര്‍ പദവി ഊട്ടി ഉറപ്പിച്ച സംവിധായകനാണ് ഷാജി കൈലാസ്. മോഹന്‍ലാല്‍-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആറാം തമ്പുരാന്‍, നരസിംഹം തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തത് ഷാജി കൈലാസായിരുന്നു.

2009-ല്‍ പുറത്തിറങ്ങിയ റെഡി ചില്ലീസിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം എലോണ്‍ എന്ന പുതിയ ചിത്രത്തിലൂടെ ഇരുവരും ഒന്നിക്കുമെന്ന പ്രഖ്യാപനം ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു. ഇരുവരും ഒന്നിക്കുന്ന ഒരു ചിത്രത്തിന് വേണ്ടി ആരാധകര്‍ വന്‍ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്.

ചിത്രത്തിലെ ലോക്കേഷന്‍ ചിത്രങ്ങളും മോഹന്‍ലാലിന്റെ ലുക്കും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു,എന്നാല്‍ ഇപ്പോള്‍ ചിത്രം പാക്കപ്പ് ആയിരിക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ ഷാജി കൈലാസ്.

ചിത്രീകരണം തുടങ്ങി പതിനെട്ടാം ദിവസം ചിത്രം പാക്കപ്പായി. കൃത്യമായ ആസൂത്രണത്തോടെയും കഠിനാധ്വാനം കൊണ്ടുമാണ് 18 ദിവസം കൊണ്ട് ചിത്രം പൂര്‍ത്തികരിച്ചത് എന്നാണ് സംവിധായകന്‍ അറിയിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് ഭംഗിയായി പൂര്‍ത്തീകരിക്കുവാന്‍ തന്നോടൊപ്പം പ്രയത്‌നിച്ച തന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ക്ക് ഷാജി കൈലാസ് നന്ദി അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സംവിധായകന്‍ നന്ദി പറഞ്ഞത്.

കൂടാതെ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ലാല്‍ജിക്കും എല്ലാത്തിനും അമരക്കാരനായി നിലകൊണ്ട ആന്റണി പെരുമ്പാവൂരിനും പ്രത്യേകം നന്ദി എന്നും ഷാജി കൈലാസ് പറഞ്ഞു. എല്ലാറ്റിനുമുപരി എപ്പോഴും സ്‌നേഹവും പ്രതീക്ഷയും നല്‍കുന്ന എന്റെ പ്രിയപ്പെട്ട സിനിമ ആസ്വാദകര്‍ക്ക് ഒത്തിരിയൊത്തിരി നന്ദിയെന്നും സംവിധായകന്‍ കുറിച്ചു.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന് രാജേഷ് ജയറാം തിരക്കഥ എഴുതുന്നു. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം. എഡിറ്റിങ് ഡോണ്‍മാക്‌സ്. സംഗീതം ജേക്‌സ് ബിജോയ് ആണ് നിര്‍വഹിക്കുന്നത്.

RELATED ARTICLES

മിന്നല്‍ വേഗത്തില്‍ റെക്കോര്‍ഡ് തീര്‍ത്ത് മിന്നല്‍ മുരളി; 12 മണിക്കൂര്‍ കൊണ്ട് 5 മില്യണ്‍ കാഴ്ചക്കാര്‍, ആഘോഷമാക്കി അണിയറ പ്രവര്‍ത്തകര്‍

ടോവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. മലയാളത്തിന്റെ സൂപ്പര്‍ ഹീറോയുടെ കഥ പറയുന്ന ചിത്രം റിലീസിന് എത്തുന്നത് നെറ്റ്ഫ്‌ളിക്‌സിലൂടെയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ ഇന്ന് പുറത്ത്...

സന്തോഷിന് നല്‍കിയ വാക്ക് പാലിച്ചു; മലയാള സിനിമാ ഗാനശാഖയ്ക്ക് പുതിയൊരു ഗായകനെ പരിചയപ്പെടുത്തി സുരേഷ് ഗോപി, സുരേഷ് ഗോപിയുടെ നന്മയ്ക്ക് കൈയ്യടിച്ച് മലയാളികള്‍

ഒരു റിയാലിറ്റി ഷോയ്ക്കിടെയാണ് സന്തോഷിന് സുരേഷ് ഗോപി വാക്ക് നല്‍കുന്നത്. തന്റെ അടുത്ത ചിത്രത്തില്‍ ഗാനം ആലപിക്കാനുള്ള അവസരം നല്‍കുമെന്നായിരുന്നു ആ വാക്ക്. പല രാഷ്ട്രീയക്കാരും പറയുന്നത് പോലെ വേറും ഒരു വാക്ക്...

കറുപ്പ് അനാര്‍ക്കലിയില്‍ സുന്ദരിയായി ഭാവന; ഇതാരാ ദേവതയാണോയെന്ന് ആരാധകര്‍,ചിത്രങ്ങള്‍ വൈറല്‍

മലയാളികളുടെ പ്രിയതാരങ്ങളില്‍ ഒരാളാണ് ഭാവന. മലയാള സിനിമയിലൂടെ അഭിനയം ആരംഭിച്ച താരം പിന്നീട് തെന്നിന്ത്യയിലെ പ്രശസ്ത നടിയായി മാറുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി നിരവധി സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. വിവാഹ...

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

സ്‌റ്റൈല്‍ മന്നന്‍ രജനി കാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സൗത്ത് ഇന്ത്യന്‍ താരം സ്റ്റൈല്‍ മന്നന്‍ രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറച്ച് നേരം മുന്നേയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിവിധ ടെസ്റ്റുകള്‍ നടത്താന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിസല്‍ട്ടുകള്‍ക്കായി കാത്തിരിക്കുകയാണ്. അതേസമയം ഇത് മാസാമാസമുള്ള ചെക്കപ്പ് ആണെന്നാണ്...

Recent Comments