തെന്നിന്ത്യന്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. മലയാള സിനിമയിലൂടെ സിനിമയിലേക്ക് കടന്ന് വന്ന ഗോപി സുന്ദര്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളില്‍ നിരവധി ഹിറ്റ് പാട്ടുകളാണ് ഒരുക്കിയിരിക്കുന്നത്.
സോഷ്യല്‍ മീഡയയില്‍ വളരെ സജീവമായ താരം കൂടിയാണ് ഗോപി സുന്ദര്‍. ഇതിലൂടെ തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസം ഭാര്യ അഭയ ഹിരണ്മയിയുടെ ചിത്രം ഗോപി സുന്ദര്‍ പങ്കുവച്ചിരുന്നു.
തെലുങ്ക് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് എത്തിയപ്പോഴുള്ള ഫോട്ടോയായിരുന്നു ഗോപി സുന്ദര്‍ പങ്കുവച്ചത്. അഭയ ബ്ലാക്ക് മിനി പാര്‍ട്ടി ഡ്രസ് ഇട്ട ചിത്രമായിരുന്നു ഗോപി സുന്ദര്‍ പങ്കുവച്ചത്. എന്റെ പവര്‍ ബാങ്ക് എന്ന കുറിപ്പൊടെയായിരുന്നു ഗോപി സുന്ദര്‍ ചിത്രം പങ്കുവച്ചത്.
ഇതിന് പിന്നാലെ ഗോപി സുന്ദറിന് എതിരെയും അഭയ ഹിരണ്മയിക്ക് എതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. അഭയക്ക് എതിരെ അശ്ലീല പ്രയോഗമായിരുന്നു ഉപയോഗിച്ചത്. അഭിസാരിക എന്നായിരുന്നു അഭയയെ ഇത്തരക്കാര്‍ വിളിച്ചത്. ഇത്തരക്കാരുടെ വായടപ്പിക്കുന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് അഭയ.
അതേ ഡ്രസ് ഇട്ട് നില്ക്കുന്ന കൂടുതല്‍ ഫോട്ടോ പങ്കുവച്ചാണ് അഭയ വിമര്‍ശകരുടെ വായടപ്പിച്ചത്. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അഭയ മറുപടി നല്‍കിയത്. അഭിസാരികയുടെ കൂടുതല്‍ ഫോട്ടോ -എന്നാണ് അഭയയുടെ ക്യാപ്ഷന്റെ തുടക്കം. എന്നെ സ്നേഹിക്കുകയും നിങ്ങളുടെ മനോഹരമായ ചിന്തകള്‍ എനിക്ക് അയയ്ക്കുകയും എന്റെ ഫോട്ടോകളെക്കുറിച്ച് വളരെയധികം സന്തോഷത്തോടെ അഭിനന്ദിക്കുകയും ചെയ്യുന്ന അസംഘ്യം ആളുകള്‍ക്ക് വേണ്ടിയും എന്നുകൂടി പറഞ്ഞിട്ടുണ്ട്.
അഭയയുടെ പോസ്റ്റിന് താഴെ ഭര്‍ത്താവ് ഗോപി സുന്ദര്‍ അഭയക്ക് പിന്തുണയുമായി വന്നിട്ടുണ്ട്. എന്റെ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുളിന് ഒട്ടേറെ സ്നേഹം എന്നാണ് ഗോപിയുടെ മറുപടി. അഭയയുടെ പോസ്റ്റിന് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്. താരങ്ങളും ആരാധകരും അഭയക്ക് പിന്തുണ അറിയിച്ചു.